മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഹയർ സെക്കൻഡറി സ്കൂളില്‍ വിദ്യാർഥികള്‍ തമ്മില്‍ സംഘർഷം. മൂന്ന് വിദ്യാർഥികള്‍ക്ക് കുത്തേറ്റു.
താഴെക്കോട് പിടിഎം സ്കൂളിലാണ് സംഘർഷമുണ്ടായത്. പരിക്കേറ്റ വിദ്യാർഥികളെ മഞ്ചേരി മെഡിക്കല്‍ കോളജിലും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
സ്കൂളിലെ ഇംഗ്ലീഷ്-മലയാളം മീഡിയം വിദ്യാർഥികള്‍ക്കിടയില്‍ നേരത്തെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ നടപടി നേരിട്ട വിദ്യാർഥി പരീക്ഷയെഴുതാൻ ഇന്ന് സ്കൂളില്‍ എത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. നടപടി നേരിട്ട വിദ്യാർഥിയാണ് മൂന്ന് പേരെ കുത്തി പരിക്കേല്‍പ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്