കോട്ടയം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി ഒടുവിൽ പിടിയിലായതായി റിപ്പോർട്ട്. കോട്ടയം മണിമല സ്വദേശി കാളിദാസ് എസ് കുമാറിനെയാണ് തിരുവല്ല പൊലീസ് ഉത്തർപ്രദേശിലെത്തി പിടികൂടിയത്.
അതേസമയം ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് ഇയാൾ വീട്ടിലും മറ്റ് സ്ഥലങ്ങളിലുമായി എത്തിച്ച് ഒന്നര വർഷക്കാലത്തോളം പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് ലഭിക്കുന്ന വിവരം. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ വീട്ടുകാർ സ്വകാര്യ കൗൺസിലിംഗ് കേന്ദ്രത്തിൽ എത്തിച്ചു. അങ്ങനെയാണ് പീഡന വിവരം കുട്ടി തുറന്നുപറഞ്ഞത്. ആറ് മാസത്തിന് ശേഷമാണ് പൊലീസിന് പ്രതിയെ പിടികൂടാനായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്