ബംഗളൂരു-എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസും എല്‍എച്ച്‌ബി കോച്ചിലേക്ക്

JULY 13, 2024, 3:53 PM

കൊല്ലം: ബംഗളൂരു-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിലും (12677/12678) എല്‍എച്ച്‌ബി കോച്ചുകള്‍ ഏർപ്പെടുത്തുന്നു. നിലവില്‍ ഐസിഎഫ് കോച്ചുകളാണ് ഈ വണ്ടിയില്‍ ഉപയോഗിക്കുന്നത്.

ഇവ മാറ്റുന്നതിന്‍റെ ഭാഗമായി ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച്‌ ഫാക്ടറിയില്‍ നിന്ന് 14 എല്‍എച്ച്‌ബി കോച്ചുകള്‍ ഇന്‍റർസിറ്റിക്കായി അനുവദിച്ച്‌ കഴിഞ്ഞു.

അടുത്ത മാസംമുതല്‍ ഈ ട്രെയിൻ എല്‍എച്ച്‌ബി കോച്ചുകളിലേയ്ക്ക് മാറുമെന്നാണ് അധികൃതർ നല്‍കുന്ന വിവരം.ട്രെയിനില്‍ 300-ല്‍ അധികം സീറ്റുകളുടെ വർധന ഉണ്ടാകും.

vachakam
vachakam
vachakam

ബംഗളൂരുവില്‍ നിന്ന് രാവിലെ 6.10 ന് പുറപ്പെടുന്ന വണ്ടി വൈകുന്നേരം 4.55 ന് എറണാകുളത്ത് എത്തും. എറണാകുളത്ത് നിന്ന് രാവിലെ 9.10 ന് യാത്ര തിരിക്കുന്ന ഇന്‍റർസിറ്റി രാത്രി 7.50 ന് ബംഗളുരുവില്‍ എത്തും

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam