ആലപ്പുഴ: ആലപ്പുഴ അര്‍ത്തുങ്കലിൽ മൂന്നംഗം സംഘം ബാര്‍ അടിച്ചുതകര്‍ത്തു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റു രണ്ടു പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. വടിവാളുമായി എത്തിയ മൂന്നംഗ സംഘം ബാറിലേക്ക് കയറി മദ്യക്കുപ്പികളടക്കം അടിച്ചുതകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ബൈക്കിലെത്തിയ മൂന്നംഗം സംഘം മാസ്ക് ധരിച്ചാണ് ബാറിലേക്ക് കയറിയത്. വടിവാളുമായി കയറിയ ഇവര്‍ ബാറിലുണ്ടായിരുന്നവരെ വടിവാള് കാണിച്ച് ഭീഷണിപ്പെടുത്തി. ബാറിലുണ്ടായിരുന്നവരും ജീവനക്കാരും പുറത്തേക്ക് ഓടുകയായിരുന്നു.
വിഷ്ണു എന്നയാളാണ് കസ്റ്റഡിയിലായത്. ഇന്നലെ രാത്രിയാണ് അര്‍ത്തുങ്കലിലെ ചള്ളിയിൽ കാസ്റ്റിൽ എന്ന ബാറിൽ ഗുണ്ടാസംഘത്തിന്‍റെ ആക്രമണം ഉണ്ടായത്.
ഇതിന് പിന്നാലെ ബാറിലെ മേശയും കസേരയും മദ്യകുപ്പികളുമെല്ലാം അടിച്ചുതകര്‍ത്തു. ബാര്‍ കൗണ്ടറിലെ മദ്യക്കുപ്പികളും തകര്‍ത്തു. ഇതിനിടയിൽ ഗുണ്ടാസംഘത്തിലെ ഒരാള്‍ ബാറിൽ നിന്ന് വിലകൂടിയ മദ്യക്കുപ്പികളും എടുത്തുകൊണ്ടുപോയി. ബാര്‍ തകര്‍ത്തശേഷം പുറത്തിറങ്ങി അവിടെയുണ്ടായിരുന്ന കൗണ്ടറും തകര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്