കണ്ണൂർ: കണ്ണൂരിൽ നിന്ന് ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നതായി റിപ്പോർട്ട്. രാത്രി 7.15ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരം.
യാത്രക്കാർ കണ്ണൂർ വിമാനത്താവളത്തിൽ രാത്രി വൈകിയും പ്രതിഷേധിക്കുകയാണ്. വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്നും ഉടൻ പരിഹരിച്ച ശേഷം യാത്ര പുറപ്പെടുമെന്നുമാണ് ആദ്യം അധികൃതർ പറഞ്ഞിരുന്നത്.
എന്നാൽ ഇതുവരെ വിമാനം പുറപ്പെടാതിരുന്നതോടെ കൃത്യമായ വിശദീകരണം അധികൃതരുടെ ഭാഗത്തു നിന്നും യാത്രക്കാർക്ക് ലഭിക്കുന്നില്ല. യാത്രക്കാരുടെ അസ്വസ്ഥത പ്രതിഷേധത്തിലേക്ക് എത്തി. വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ എത്തി ആളുകളെ അനുനയിപ്പിക്കാൻ ശ്രമിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ വിമാനത്താവളത്തിൽ തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്