തിരുവനന്തപുരം: കഴക്കൂട്ടത്ത് സ്പാ കേന്ദ്രത്തിൽ വെച്ച് 23 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. കഴക്കൂട്ടം കൽപ്പന ബ്രാഞ്ച് സെക്രട്ടറി റിബ്സൺ ആണ് പോലീസിന്റെ പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് സ്പാ നടത്തിപ്പുകാരിയായ ആലപ്പുഴ സ്വദേശിനിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.യുവതിയെ സ്പായിൽ വെച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. രാഷ്ട്രീയ പ്രവർത്തകൻ തന്നെ ഇത്തരമൊരു കേസിൽ പ്രതിയായത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
