മലപ്പുറം: ബൈക്കിൽ സഞ്ചരിക്കവെ, അപകടത്തില്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് അപകടമുണ്ടായത്.
തിരുവാലി സ്‌കൂളിന് സമീപത്തുള്ള വളവില്‍ വെച്ചാണ് അപകടമുണ്ടായത്.
മറ്റൊരു വാഹനത്തിനെ മറികടക്കവേ എതിര്‍ദേശില്‍ വന്ന ബസിന്റെ സൈഡില്‍ തട്ടി പിന്നിലെ ടയറിന് അടിയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വണ്ടൂര്‍ വാണിയമ്പലം സ്വദേശിനി സിമി വര്‍ഷ (22) യാണ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. ഭര്‍ത്താവിനെ പരിക്കുകളോടെ മഞ്ചേരി ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്