കാസർകോട്: കൈവെട്ട് കേസിലെ ഒന്നാം പ്രതി സവാദ് 13 വർഷത്തിന് ശേഷം പിടിയിലായതിന് പിന്നാലെ അന്വേഷണം വിപുലീകരിക്കുകയാണ് എൻഐഎ സംഘം. 13 വർഷം സവാദ് എവിടെ കഴിഞ്ഞു? ആര് ഒളിത്താവളം നൽകി എന്നിങ്ങനെ നീണ്ടുപോകുന്ന ചോദ്യങ്ങൾക്ക് ഇനി ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
എൻഐഎ സംഘം കാസർകോട് മഞ്ചേശ്വരത്തെത്തി. സവാദിൻറെ ഭാര്യയുടെ വീട്ടിലടക്കം എത്തിയാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.
മഞ്ചേശ്വരത്ത് നിന്നാണ് സവാദ് വിവാഹം കഴിച്ചത്. വിവാഹം നടത്തിയ തുമിനാട് അൽ ഫത്തഹ് ജുമാമസ്ജിദ്, വിവാഹം രജിസ്റ്റർ ചെയ്ത ഉദ്യാവറിലെ ആയിരം ജുമാമസ്ജിദ് എന്നിവിടങ്ങളിലെത്തി എൻഐഎ സംഘം തെളിവെടുത്തു.
തുമിനാട് അൽ ഫത്തഹ് ജുമാമസ്ജിദ് ഭാരവാഹികളായ ബപ്പൻകുഞ്ഞി, മുഹമ്മദ് എന്നിവരോട് സാക്ഷി മൊഴിയെടുക്കാനായി കൊച്ചി എൻഐഎ ഓഫീസിൽ എത്താൻ നോട്ടീസ് നൽകിയിട്ടുണ്ട്. വിവാഹ രജിസ്റ്ററിൻറെ കോപ്പി എൻഐഎ സംഘം ശേഖരിച്ചിട്ടുണ്ട്.
സവാദിൻറെ ഭാര്യയുടെ വീട്ടിലെത്തിയും എൻഐഎ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഭാര്യാ പിതാവ് അബ്ദുൽ റഹ്മാൻ, ഭാര്യ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്