‘ജെൻ സി വിപ്ലവം തമിഴ്നാട്ടിലും ഉണ്ടാകണം, യുവാക്കൾ ഡിഎംകെ സർക്കാരിനെ താഴെയിറക്കും’; ടിവികെ ജനറൽ സെക്രട്ടറി ആദവ് അർജുന

SEPTEMBER 29, 2025, 9:54 PM

ചെന്നൈ: യുവാക്കൾ ഡിഎംകെ സർക്കാരിനെ താഴെയിറക്കുമെന്ന് ടിവികെ ജനറൽ സെക്രട്ടറി ആദവ് അർജുന. പോലീസ് ഭരണകക്ഷിക്കൊപ്പം മാത്രമേ നിലകൊള്ളൂ.

നേപ്പാളിലും ശ്രീലങ്കയിലും പോലെ യുവാക്കൾ തെരുവിലിറങ്ങണമെന്നും ആദവ് അർജുന പറഞ്ഞു. പൊലീസ് ടിവികെ പ്രവർത്തകരെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടാണ് ആദവ് അർജുനയുടെ എക്സ് പോസ്റ്റ്. 

അതേസമയം കരൂർ ദുരന്തത്തിൽ കൂടുതൽ ടിവികെ നേതാക്കളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. തമിഴക വെട്രിക് കഴകം ജനറൽ സെക്രട്ടറി എൻ ആനന്ദ്, ജോയിന്റ് ജനറൽ സെക്രട്ടറി നിർമൽ കുമാർ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. വിജയ്ക്ക് എതിരെ കേസെടുക്കുന്നതിൽ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam