വന്ദേഭാരത് ട്രെയിനിൽ വിതരണം ചെയ്ത തൈരിൽ പുഴുവിനെ കണ്ടെത്തിയ സംഭവം; ആരോപണം തള്ളി  നിർമാതാക്കളായ അമുൽ

MARCH 28, 2026, 1:27 AM

ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനിൽ വിതരണം ചെയ്ത തൈരിൽ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം തള്ളി നിർമാതാക്കളായ അമുൽ.തങ്ങൾ ഉൽപ്പാദിപ്പിക്കുന്ന തൈരിൽ ഒരിക്കലും അണുബാധയുണ്ടാവാനുള്ള  സാധ്യതയില്ലെന്നും കരാറുകാരൻ വിളമ്പിയ ട്രേയിൽ നിന്നാവാം അത് സംഭവിച്ചതെന്നുമാണ് അമുലിന്‍റെ വിശദീകരണം.

ശാസ്ത്രീയമായും സാങ്കേതികമായും ഉൽപ്പാദനത്തിനിടെ അണുബാധയുണ്ടാകാൻ സാധ്യതയില്ല. സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ (എസ്.ഒ.പി)കർശനമായി പാലിക്കുന്ന, ഐ.എസ്.ഒ.സർട്ടിഫിക്കറ്റുള്ള പ്ലാന്റുകളിലാണ് തങ്ങളുടെ ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതെന്നും കമ്പനി ചൂണ്ടിക്കാട്ടി.

തൈരിന്റെ അസിഡിറ്റി സ്വഭാവവും വാക്വം-സീൽ പാക്കിങിനും പാക്കറ്റിലെ ഓക്സിജൻ രഹിത അന്തരീക്ഷവും പ്രാണികളുടെ നിലനിൽപ്പിനും പുനരുൽപാദനത്തിനും അനുയോജ്യമല്ലാത്ത സാഹചര്യമാണെന്നും കമ്പനികൾ  വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

അതേസമയം, 2026 മാർച്ച് 15 ന് പട്‌ന-ടാറ്റാനഗർ വന്ദേ ഭാരത് എക്‌സ്പ്രസിലായിരുന്നു സംഭവം നടന്നത്.വന്ദേഭാരത് ട്രെയിനിൽനിന്ന് യാത്രക്കാരന് നൽകിയ അമുൽ കമ്പനിയുടെ തൈരിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി ഉയരുകയും റെയിൽവേ മന്ത്രാലയം 60 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.ഭക്ഷണം വിതരണം ചെയ്ത് ഐ.ആർ.സി.ടി.സിക്ക് 10 ലക്ഷം രൂപയും കരാറുകരാന് 50 ലക്ഷം രൂപയുമാണ് പിഴ ഈടാക്കിയിരിക്കുന്നത്.ഇതിന് പിന്നാലെയാണ് പുഴു ആരോപണങ്ങൾ തള്ളി കമ്പനി രംഗത്തെത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam