വിശാഖപ്പട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപ്പട്ടണത്ത് ഞെട്ടിക്കുന്ന കൊലപാതകം. കാമുകിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നാവിക ഉദ്യോഗസ്ഥൻ അറസ്റ്റിലായി. സംഭവത്തിന് പിന്നാലെ രവീന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു. പോളിപള്ളി മൗനികയാണ് കൊല്ലപ്പെട്ടത്.
പ്രതിയുടെ വീട്ടിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹാവശിഷ്ടങ്ങൾ പൊലീസ് കണ്ടെത്തിയത്. ശരീരത്തിന്റെ ഒരു ഭാഗം റഫ്രിജറേറ്ററിലും ബാക്കി ഭാഗം ഒരു ബാഗിലുമായിരുന്നു സൂക്ഷിച്ചിരുന്നത്. 2021ൽ ഒരു ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാകുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
രണ്ടാഴ്ച മുമ്പ് രവീന്ദ്രയുടെ ഭാര്യ വീട്ടിൽ ഇല്ലാത്ത സമയത്ത് മൗനികയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതോടെയാണ് സംഭവം നടന്നത്. ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ രവീന്ദ്ര മൗനികയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.
തുടർന്ന് മൃതദേഹം വെട്ടിനുറുക്കി ഭാഗികമായി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ബാക്കി ഭാഗങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് പ്രതി തന്നെ പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു.
മൗനിക തനിക്കിൽ നിന്ന് 3.5 ലക്ഷം രൂപ വാങ്ങിയതും ബന്ധം ഭാര്യയോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തിന് കാരണമായതെന്ന് രവീന്ദ്ര മൊഴി നൽകി. മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ആവര്‍ത്തിച്ചാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും; കപ്പലുകള്‍ക്ക് നേരെയുള്ള വെടിവെപ്പില്‍ ഇറാന് കര്‍ശന
'കടന്ന് പോകാന്‍ നിങ്ങള്‍ തന്നെയാണ് അനുമതി നല്‍കിയത്, എന്നിട്ടും വെടിയുതിര്‍ക്കുന്നു'; ഇന്ത്യന്‍ കപ്പലില്‍
പശ്ചിമേഷ്യൻ യുദ്ധത്തിനിടയിൽ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ; 12,980 കോടിയുടെ ഭാരത് മാരിടൈം ഇൻഷുറൻസ്
ഇന്ത്യയും ഇറാനും തമ്മില്‍ ശക്തമായ ബന്ധം: ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ വെടിവെപ്പിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന്