ഡൽഹി: ഡൽഹിയിലെ പുൽ പ്രഹ്ലാദ്പൂരിൽ ഭര്‍ത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് അടിച്ചുകൊലപ്പെടുത്തി.പൂനം എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.സംഭവത്തിൽ പ്രതി സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഞായറാഴ്ച രാത്രി 9:30 ഓടെയാണ് ക്രൂര സംഭവം നടന്നത്.ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് പലതവണ ആക്രമിച്ചതായും തലയിലും നട്ടെല്ലിലും പരിക്കേറ്റതായും പൊലീസ് പറയുന്നു.
സഹായത്തിനായുള്ള നിലവിളി കേട്ടതായും മുകളിലത്തെ നിലയിൽ നിന്നും ബഹളങ്ങൾ ഉണ്ടായെന്നും അയൽക്കാർ അറിയിച്ചതായും പ്രദേശവാസിയായ സുഖ്പാൽ സിങ് പറഞ്ഞു.''വഴക്ക് കേട്ടാണ് മുകളിലേക്ക് ഓടിയെത്തിയത്. വാതിൽ ബലമായി തുറന്ന് അകത്ത് കയറിയപ്പോൾ മൃതദേഹം നിലത്തു കിടക്കുന്നതും സമീപത്തായി ഗ്യാസ് സിലിണ്ടറും കണ്ടു.ഭര്‍ത്താവ് കുട്ടിയെ മടിയിലിരുത്തി മുറിയിൽ ഇരിക്കുന്നുണ്ടായിരുന്നു'' സിങ് വിവരിച്ചു.
പ്രദേശത്തെ ഡിഡിഎ ഫ്ലാറ്റിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. ഒന്നര വയസുള്ള മകളും ഇവര്‍ക്കുണ്ട്.ഒരു മാസം മുൻപാണ് കുടുംബം ഇവിടേക്ക് താമസം മാറിയത്.
അതേസമയം, സുരേഷിന് പൂനത്തെ സംശയമായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് നിഗമനം.പൂനത്തിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
