നമ്പർ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നവരെ അറിയാൻ സംവിധാനം വേണം; ട്രായ് നിര്‍ദേശം

FEBRUARY 24, 2024, 8:29 AM

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണില്‍ എത്തുന്ന കോളുകള്‍ സേവ് ചെയിതിട്ടില്ലെങ്കിലും വിളിക്കുന്ന ആളുടെ പേര് കാണാന്‍ കഴിയുന്ന സംവിധാനം നടപ്പാക്കാന്‍ ടെലികോം വകുപ്പിനോട് നിര്‍ദേശിച്ച് ടെലികോം റെഗുലേറ്ററി അഥോറിറ്റി(ട്രായ്). 

കോളിങ് നെയിം പ്രസന്റേഷന്‍(സിഎന്‍എപി) എന്ന സംവിധാനം നടപ്പാക്കി ഫോണിലൂടെ നടത്തുന്ന തട്ടിപ്പുകള്‍ തടയുകയാണ് ലക്ഷ്യം.

ട്രു കോളര്‍ ആപ്പ് ഉപയോഗിക്കാതെ തന്നെ ആരുടെ പേരിലാണോ മൊബൈല്‍ നമ്ബര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആളുടെ പേര് സ്‌ക്രീനില്‍ കാണാം. ഉപയോക്താവ് ആവശ്യപ്പെട്ടാല്‍ മാത്രം സിഎന്‍എപി സൗകര്യം പ്രവര്‍ത്തിക്കുന്ന തരത്തിലാകും സൗകര്യം.

vachakam
vachakam
vachakam

അതേസമയം, പേര് മറയ്ക്കണമെങ്കിൽ അതിനും സംവിധാനമുണ്ട്. സിം എടുക്കുമ്പോൾ നൽകിയിരിക്കുന്ന കെവൈസി ഐഡിയിയാണ്  പേര് ആയി കാണിക്കുക.

രാജ്യത്തുടനീളം ഒരേസമയം ഈ സംവിധാനം നടപ്പിലാക്കുന്നതിനുപകരം, തിരഞ്ഞെടുത്ത ടെലികോം സർക്കിളുകളിൽ ഈ പ്രക്രിയ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam