റീല്‍സ് ചിത്രീകരിക്കാനായി കഴുത്തില്‍ കുരുക്കിട്ടു; സ്റ്റൂള്‍ തെന്നിമാറി! യുവതിക്ക് ദാരുണാന്ത്യം

FEBRUARY 7, 2026, 2:59 AM

സോഷ്യൽമീഡിയയിൽ റീൽസ്  ചിത്രീകരിക്കുന്നതിനിടയിലുണ്ടായ ഉണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ 27 കാരിയായ മോഹിനിയാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിക്കുന്നതുപോലുള്ള രംഗം മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

തൂങ്ങിമരണത്തിന്റെ ദൃശ്യം പകർത്തുന്നതിനായി മോഹിനി കഴുത്തിൽ കയർ കെട്ടി ഒരു സ്റ്റൂളിന് മുകളിൽ കയറി നിൽക്കുകയായിരുന്നു. വിഡിയോ റെക്കോർഡിംഗ് ഓൺ ചെയ്ത ശേഷം അഭിനയിക്കുന്നതിനിടെ അപ്രതീക്ഷിതമായി സ്റ്റൂൾ മറിഞ്ഞുവീണു. ഇതോടെ ശരീരത്തിന്റെ ബാലൻസ് തെറ്റുകയും കഴുത്തിലെ കുരുക്ക് മുറുകുകയും ചെയ്തു. നിമിഷങ്ങൾക്കകം മരണം സംഭവിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്.

വീട്ടിലുണ്ടായിരുന്ന നാല് വയസുകാരിയായ മകൾ മുറിയിലേക്ക് വന്നപ്പോഴാണ് അമ്മയെ തൂങ്ങിക്കിടക്കുന്നത് കണ്ടത്. ഭയന്നുപോയ കുട്ടിയുടെ നിലവിളി കേട്ടാണ് അയൽവാസികൾ വിവരമറിഞ്ഞത്. ഉടൻ ആളുകൾ എത്തിച്ചേർന്നെങ്കിലും മോഹിനിയുടെ ജീവൻ രക്ഷിക്കാനായില്ല.

vachakam
vachakam
vachakam

സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവവുമായി ബന്ധപ്പെട്ട മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam