ഹിന്ദുത്വ പ്രവര്‍ത്തക ബര്‍ഖ ട്രെഹാന്‍; അഭിജീത് ദീപ്‌കെയ്ക്ക് നേരെ മഷി കുടഞ്ഞ യുവതിയെ തിരിച്ചറിഞ്ഞു

JULY 18, 2026, 10:30 PM

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയ്ക്ക് നേരെ മഷി കുടഞ്ഞ യുവതിയെ തിരിച്ചറിഞ്ഞു. ഹിന്ദുത്വ പ്രവര്‍ത്തക ബര്‍ഖ ട്രെഹാന്‍ ആണ് അഭിജീതിനെതിരെ മഷി കുടഞ്ഞത്. താനാണ് അഭിജീതിന് നേരെ മഷി കുടഞ്ഞത് എന്ന് കാണിച്ച് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ചിരുന്നു.ഇവര്‍ പുരുഷാവകാശ സംഘടനയായ പുരുഷ് ആയോഗിന്റെ പ്രസിഡന്റ് കൂടിയാണ്.

ശ്രീരാമനെ കോക്രോച്ച് പാര്‍ട്ടി അപമാനിച്ചെന്നും ആ സമയം അഭിജീത് ദീപ്‌കെ ചിരിച്ചെന്നും ഇതിൽ പ്രതിഷേധിച്ചാണ് മഷി കുടഞ്ഞതെന്നുമാണ് ഇവര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞത്. ഇത് തന്റെ പ്രതിഷേധമാണെന്നും അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പറയുന്നു. ജയ്ഹിന്ദ്, ജയ്ശ്രീറാം എന്ന് പറഞ്ഞാണ് അവര്‍ സ്റ്റോറി അവസാനിപ്പിച്ചത്.

ശനിയാഴ്ച ജന്തർ മന്തറിലെ സിജെപിയുടെ സമര വേദിയിലായിരുന്നു അഭിജീത് ദീപ്‌കെയ്ക്ക് നേരെ ബര്‍ഖ ട്രെഹാന്റെ കയ്യേറ്റ ശ്രമം നടന്നത്. അഭിജീതിന് നേരെ ഇവര്‍ മഷി കുടയുകയായിരുന്നു. ജയ്ശ്രീറാം വിളിച്ചായിരുന്നു ഇവര്‍ മഷി കുടഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

എന്നാൽ, നീല തന്റെ നിറമാണെന്നും മഷി കുടഞ്ഞത് അപമാനമായിട്ട് തോന്നുന്നില്ലെന്നുമായിരുന്നു അഭിജീത് ദീപ്‌കെയുടെ പ്രതികരണം.അതേസമയം, അഭിജീത് ദീപ്‌കെയ്ക്ക് എതിരായ കയ്യേറ്റ ശ്രമത്തില്‍ ബര്‍ഖ ട്രെഹാനെതിരെ പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam