ദില്ലി: എയർ ഇന്ത്യയുടെ ദില്ലി - സാൻ ഫ്രാൻസിസ്കോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദില്ലിയിൽ തിരിച്ചിറക്കി.എയർ ഇന്ത്യയുടെ എഐ173 വിമാനത്തിനാണ് സാങ്കേതിക തകരാർ ഉണ്ടായത്.
ബുധനാഴ്ചയായിരുന്നു സംഭവം.ദില്ലിയിൽനിന്ന് 230 യാത്രക്കാരുമായി പറന്നുയർന്ന് എട്ട് മണിക്കൂറിലധികം സഞ്ചരിച്ച ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.
എയർ ഇന്ത്യയുടെ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുമെന്നും എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് തങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണനയെന്ന് എയർ ഇന്ത്യ അറിയിച്ചു.
യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച അധികൃതർ, യാത്രക്കാരെ എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി ബദൽ ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്നും അറിയിച്ചു. യാത്രക്കാർക്ക് താമസവും ഭക്ഷണവും അടക്കം എല്ലാ സഹായങ്ങളും നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
