ഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ പങ്ക് സമ്മതിച്ച് തഹാവൂർ റാണ. ആക്രമണ സമയത്ത് മുംബൈയിൽ ഉണ്ടായിരുന്നതായും റാണ വെളിപ്പെടുത്തിയെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം പാകിസ്താൻ സൈന്യത്തിൻ്റെ വിശ്വസ്ത ഏജൻ്റായിരുന്നു താനെന്നും റാണ വെളിപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തു വരുന്നത്. സുഹൃത്തും സഹായിയുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിയും താനും പാകിസ്താനിലെ ലെഷ്കർ-ഇ-തൊയ്ബയുടെ കീഴിൽ നിരവധി പരിശീലന പരിപാടികളിൽ പങ്കെടുത്തതായും തഹാവൂർ റാണ മുംബൈ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചതായാണ് ലഭിക്കുന്ന റിപ്പോർട്ട്.
ഒരു ചാര ശൃംഖലപോലെ ലെഷ്കർ-ഇ-തൊയ്ബ പ്രവർത്തിച്ചിരുന്നുവെന്നാണും റാണ വെളിപ്പെടുത്തി എന്നാണ് ലഭിക്കുന്ന വിവരം. 26/11 ആക്രമണ സമയത്ത് താൻ മുംബൈയിലായിരുന്നുവെന്നും അത് തീവ്രവാദികളുടെ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും റാണ വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. 26/11 ആക്രമണം പാകിസ്ഥാന്റെ ഐഎസ്ഐയുമായി സഹകരിച്ചാണ് നടത്തിയതെന്ന് വിശ്വസിക്കുന്നതായും റാണ പറഞ്ഞതായാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്