ന്യൂഡൽഹി ∙ ഇന്നു നമ്മൾ വിഭജന ഭീകരത ഓർമ ദിനം ആചരിച്ചു. വിഭജനത്തിൽ ഭയാനകമായ അക്രമങ്ങൾ അരങ്ങേറിയെന്നും ലക്ഷക്കണക്കിന് ആളുകൾ അവരുടെ വീടുകൾ വിട്ട് പോകാൻ നിർബന്ധിതരായെന്നും ദ്രൗപദി മുർമു പറഞ്ഞു.
രാജ്യവിഭജനം മൂലമുണ്ടായ വേദന നാം ഒരിക്കലും മറക്കരുതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
എല്ലാവർക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണം. ഇന്ത്യ ജനാധിപത്യത്തിന്റെ ജനനിയാണ്. ഇന്ത്യ ആത്മവിശ്വാസത്തോടെ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണ്. വലിയൊരു വിഭാഗത്തെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനായി.
രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച സ്വാതന്ത്ര്യ സമരസേനാനികൾക്ക് ആദരം അർപ്പിക്കുന്നു. നമ്മുടെ ഭരണഘടന ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന 4 പ്രധാന വശങ്ങളെ വിവരിച്ചിട്ടുണ്ട്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണ് അവ.
79 വർഷം കൊണ്ട് രാജ്യം ഏറെ മുന്നേറി. പിന്നാക്ക സംസ്ഥാനങ്ങളായി നിന്ന പ്രദേശങ്ങൾ പുരോഗതിയുടെ പാതയിലാണ്. നമ്മുടെ ഭരണഘടനയും ജനാധിപത്യവുമാണ് മറ്റെല്ലാത്തിനെക്കാളും വലുത്– രാഷ്ട്രപതി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കയെ പിന്നിലാക്കി ചൈന കുതിക്കുന്നു: ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ബീജിംഗ്
ഇന്ത്യയെ ലോകസമ്പന്നനാക്കാൻ 'തോറിയം' വിപ്ലവം: 200 വർഷത്തെ ഊർജ്ജസമൃദ്ധിയിലേക്ക് രാജ്യം കുതിക്കുന്നു
ദീർഘകാലം കോമയിൽ; അമേരിക്കയിൽ അപകടത്തിൽപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ഇറാനുമായി വെടിനിർത്തൽ നിലവിൽ വന്നു; എങ്കിലും പാചകവാതക പ്രതിസന്ധി എന്ന് അവസാനിക്കും? ആശങ്കയിൽ