കോൺഗ്രസ് ആസ്ഥാനമന്ദിരങ്ങൾ ഒഴിയാൻ നോട്ടീസ്; രാഷ്ട്രീയ പ്രേരിതമായ നടപടിയെന്ന് കോൺഗ്രസ് നേതാക്കൾ

MARCH 24, 2026, 11:42 PM

കേന്ദ്ര പൊതുമരാമത്ത് വകുപ്പ് കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും കേന്ദ്ര ആസ്ഥാനമന്ദിരങ്ങൾ ഒഴിയാൻ നോട്ടീസ് അയച്ചതായി റിപ്പോർട്ട്. കോൺഗ്രസിന് 24 അക്ബർ റോഡിലെ ഓഫീസ് ഒഴിയാനും, യൂത്ത് കോൺഗ്രസിന് റൈസിന റോഡിലെ ഓഫീസ് ഒഴിയാനുമാണ് നിർദേശം. റൈസിന റോഡിൽ പുതിയ ഓഫീസ് തുറന്ന സാഹചര്യത്തിലാണ് നടപടി എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ഓഫീസ് ഒഴിയില്ലെന്നും, ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. 1978-ൽ ആണ് 24 അക്ബർ റോഡിലെ കെട്ടിടത്തിലേക്ക് കോൺഗ്രസ് ആസ്ഥാനം മാറ്റിയത്. ഇതുവരെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്സ് ഓഫിസുകൾ അവിടെ ആണ് നിലനിന്നിരുന്നത്. 

എന്നാൽ ഇത് നിയമവിരുദ്ധവും, രാഷ്ട്രീയ പ്രേരിതമായ നടപടിയുമാണ് എന്നാണ് കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. ഈ രണ്ട് കെട്ടിടങ്ങളും അവരവരുടെ ചരിത്രത്തിന്റെ ഭാഗമാണെന്നും, നിലനിർത്തുമെന്നുമാണ് മുതിർന്ന നേതാവ് അഭിഷേക് മനു സിംഗ്‌വി വ്യക്തമാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam