യുഎസ്സിലെ കൊലപാതകം: ഒളിവില്‍ കഴിഞ്ഞിരുന്ന മുന്‍ റൂംമേറ്റ് ആഗ്രയില്‍ പിടിയില്‍; പ്രതിയെ ഉടന്‍ അമേരിക്കയ്ക്ക് കൈമാറും

AUGUST 28, 2026, 8:41 AM

ന്യൂഡല്‍ഹി: അമേരിക്കയിലെ മെരിലാന്‍ഡില്‍ ഇന്ത്യന്‍ യുവതി നികിത ഗോഡിശാലയെ (27) കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്നുകളഞ്ഞ മുന്‍ റൂംമേറ്റ് അര്‍ജുന്‍ ശര്‍മ്മ (26) എട്ടുമാസത്തെ തിരച്ചിലിനൊടുവില്‍ പിടിയിലായി. നികിതയുടെ പിതാവ് ആനന്ദ് ഗോഡിശാല നല്‍കിയ സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണത്തിനിടയിലാണ് ഹൈദരാബാദ് പോലീസ് ആഗ്രയിലെ ഒരു ഫ്‌ലാറ്റില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത അര്‍ജുനെ, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നാടുകടത്തല്‍ കരാര്‍ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ വൈകാതെ യുഎസ് ഏജന്‍സികള്‍ക്ക് കൈമാറും.

പോലീസിനെ തെറ്റിദ്ധരിപ്പിച്ച് ഇന്ത്യയിലേക്ക് കടന്നു

കഴിഞ്ഞ പുതുവത്സരദിനത്തിന്റെ തലേന്നാണ് (2025 ഡിസംബര്‍ 31) കേസിനാസ്പദമായ സംഭവം നടന്നത്. കൊളംബിയയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് നികിതയ്ക്ക് ഒന്നിലധികം തവണ കുത്തേല്‍ക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ജനുവരി രണ്ടിന് നികിതയെ കാണാനില്ലെന്ന് ഹൊവാര്‍ഡ് കൗണ്ടി പോലീസിനെ തെറ്റിദ്ധരിപ്പിച്ച ശേഷമാണ് പ്രതി ഇന്ത്യയിലേക്ക് കടന്നത്. അര്‍ജുന്‍ ശര്‍മ്മ നികിതയുടെ മുന്‍ കാമുകനാണെന്നാണ് യുഎസ് പോലീസ് ആദ്യഘട്ടത്തില്‍ വിശേഷിപ്പിച്ചതെങ്കിലും, ഇരുവരും റൂംമേറ്റുകള്‍ മാത്രമായിരുന്നുവെന്ന് നികിതയുടെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍

സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നാല് വര്‍ഷമായി യുഎസില്‍ ഡാറ്റാ ആന്‍ഡ് സ്ട്രാറ്റജി അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്ന നികിതയില്‍ നിന്നും കുടുംബത്തില്‍ നിന്നും, ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അര്‍ജുന്‍ ശര്‍മ്മ വന്‍ തുക കടം വാങ്ങിയിരുന്നു. ഈ പണം തിരികെ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്.

നികിതയുടെ കൈവശമുണ്ടായിരുന്ന പണവുമായാണ് പ്രതി ഇന്ത്യയിലേക്ക് കടന്നതെന്നും, ഇയാള്‍ക്ക് യുഎസില്‍ മറ്റ് ചിലരുമായും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. അമേരിക്കന്‍ പോലീസും തെലങ്കാന പോലീസും സംയുക്തമായി ഈ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തുടര്‍ അന്വേഷണം നടത്തിവരികയാണ്.


English summary

vachakam
vachakam
vachakam

In a major breakthrough, former roommate Arjun Sharma (26) was arrested by Hyderabad police from a flat in Agra after an eight-month manhunt for the murder of 27-year-old Indian data analyst Nikita Godishala in Ellicott City, Maryland. Nikita was found stabbed to death on New Year's Eve 2025 following a financial dispute, after which Sharma misled US authorities and fled to India with her money. Following his arrest—which stemmed from a cheating case filed by Nikita's father—Sharma was remanded by Delhi's Patiala House Court and will soon be extradited to the United States under the bilateral treaty to face murder charges, as both US and Telangana police continue their joint investigation into his financial dealings.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam