വിദ്യാർത്ഥികളെ വീട്ടിലേക്ക് വരുത്തി മദ്യം നൽകിയ കേസിൽ ടെക്‌സസിലെ ഹൈസ്‌കൂൾ അധ്യാപിക അറസ്റ്റിൽ

AUGUST 28, 2026, 8:51 AM

ഹൂസ്റ്റൺ :വിദ്യാർത്ഥികളെ വീട്ടിലേക്ക് വരുത്തി മദ്യം നൽകിയ കേസിൽ ടെക്‌സസിലെ ഹൈസ്‌കൂൾ അധ്യാപിക അറസ്റ്റിൽ. ആംഗ്ല്ടൺ ഹൈസ്‌കൂളിലെ മുൻ അധ്യാപികയായ ഹോളി ആഡംസാണ് തെളിവ് നശിപ്പിക്കൽ, പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകൽ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റിലായത്.

വിദ്യാർത്ഥികളുമായി അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഒരു വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് നടപടി. വിദ്യാർത്ഥികളെ വീട്ടിലേക്ക് ക്ഷണിക്കുകയും ഫേസ് ടൈം വഴി ബന്ധപ്പെടുകയും ചെയ്തതായി പോലീസ് കണ്ടെത്തി.

അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ ഫോണുകളും നഗ്‌നചിത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

vachakam
vachakam
vachakam

26,000 ഡോളർ ജാമ്യത്തുകയിൽ പുറത്തിറങ്ങിയ പ്രതിയെ സ്‌കൂൾ അധികൃതർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ലൈംഗികാതിക്രമത്തിന് ഇതുവരെ കേസെടുത്തിട്ടില്ലെങ്കിലും പോലീസിന്റെ അന്വേഷണം തുടരുകയാണ്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam