മുംബൈ: പ്രതിശ്രുത വരനെ മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സിയ ഗോയൽ തെളിവെടുപ്പിനിടെ മാധ്യമങ്ങൾക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഐഎഎൻഎസ് ഉൾപ്പെടെയുള്ള വാർത്താ ഏജൻസികളാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.
പൂണെയിലെ വീട്ടിൽ തെളിവെടുപ്പിനായി പൊലീസ് സംഘത്തിനൊപ്പമെത്തിയ സിയ ഷാൾ കൊണ്ട് മുഖം മറച്ച നിലയിലായിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കി പുറത്തേക്ക് മടങ്ങുന്നതിനിടെയാണ് മാധ്യമങ്ങളുടെ ക്യാമറകൾക്ക് നേരെ സിയ അശ്ലീല ആംഗ്യം കാണിച്ചത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സിയയ്‌ക്കെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.
ഇതിനിടെ, ഒരു പബ്ബിൽ ബിയർ കുപ്പി കൈയിൽ പിടിച്ച് മൊബൈൽ ഫോണിൽ രോഷത്തോടെ സംസാരിക്കുന്ന സിയയുടെ മറ്റൊരു വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നു. "ആദ്യം അവനാണ് എന്നെ വഞ്ചിച്ചത്... പിന്നെ അവൻ എന്നെ വിളിച്ചു" എന്നിങ്ങനെ ഫോണിൽ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. 2025 ഡിസംബർ 25-ന് ചിത്രീകരിച്ച ദൃശ്യങ്ങളാണിതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജൂൺ 18-നാണ് പൂണെയിലെ വ്യവസായിയും പ്രതിശ്രുത വരനുമായ കേതൻ അഗർവാളിനെ സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയ്ക്ക് സമീപമുള്ള മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസ് പുറത്തുവന്നത്. ആദ്യം അപകടമരണമെന്നാണ് കരുതിയിരുന്നതെങ്കിലും പൊലീസ് അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
തുടർന്ന് സിയ ഗോയലിനെയും ചേതൻ ചൗധരിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
