മുംബൈ: രണ്ടരവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. മഹാരാഷ്ട്രയിലെ മുംബൈയിലാണ് അതിദാരുണമായ ക്രൂരത.
30 കാരിയായ അമ്മയുടെ മുന്നില്‍ വെച്ചാണ് കുട്ടിയെ 19 കാരനായ കാമുകന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
പീഡനത്തെ തുടര്‍ന്ന് കുട്ടിയെ ഇവര്‍ ആശുപത്രിയിലെത്തിച്ചിരുന്നു ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചു.
ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നും ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പൊലീസിനോട് പറഞ്ഞു.
തുടര്‍ന്ന് പോക്സോ പ്രകാരം അമ്മയ്ക്കും കാമുകനുമെതിരെ പൊലീസ് കേസെടുത്ത് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്