വിവാഹാഭ്യർത്ഥന നിരസിച്ചതിന് പിന്നാലെ 16കാരിയായ പെൺകുട്ടിയെയും മുത്തശ്ശിയെയും ക്രൂരമായി കൊലപ്പെടുത്തി  യുവാവ് 

FEBRUARY 24, 2026, 12:31 AM

കോയമ്പത്തൂർ: കോയമ്പത്തൂർ ജില്ലയിൽ 16കാരിയായ പെൺകുട്ടിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് ആക്രമണമെന്നാണ് പ്രാഥമിക വിവരം.

24കാരനായ അഭിഷേകാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ആവലെപ്പപട്ടി ഗ്രാമവാസിയായ ബി. കൗശിക (16)യും മുത്തശ്ശി മൈലാതൽ (65)യും ആണ് ആക്രമണത്തിൽ മരിച്ചത്. ആക്രമണത്തിൽ കൗശികയുടെ സഹോദരിയായ 17കാരി ഹരിതയ്ക്ക് കൈക്കും മുഖത്തിനും പരിക്കേറ്റു. ഹരിതയെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നേഗമം സ്വദേശിയായ പ്രതിയും പെൺകുട്ടിയും മൂന്ന് വർഷമായി പരിചയത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇയാൾ മാതാപിതാക്കളോടൊപ്പം പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹം സംബന്ധിച്ച് സംസാരിച്ചിരുന്നു. എന്നാൽ പ്രായപൂർത്തിയായതിന് ശേഷം മാത്രമേ കാര്യങ്ങൾ പരിഗണിക്കാനാകൂ എന്ന നിലപാടായിരുന്നു വീട്ടുകാരുടേത്.

vachakam
vachakam
vachakam

ഇതിനുശേഷവും പ്രതി വിവാഹ കാര്യത്തിൽ പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നാണ് ആരോപണം. സംഭവദിവസം വീട്ടിലെത്തി വാക്കേറ്റം ഉണ്ടായി. വിവാഹം ചെയ്യണമെന്ന് നിർബന്ധിച്ചപ്പോൾ പെൺകുട്ടി നിരസിച്ചതോടെ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് തടയാനെത്തിയ മുത്തശ്ശിയെയും സഹോദരിയെയും പ്രതി ആക്രമിച്ചു.

കൗശികയും മുത്തശ്ശിയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രതി പിന്നീട് ഒളിവിൽ പോയി. അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടാൻ ആറു പ്രത്യേക സംഘങ്ങളെ പൊലീസ് നിയോഗിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam