പ്രയാഗ്‌രാജ് : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മാധ്യമപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. ലക്ഷ്‌മി നാരായൺ സിങ് (പപ്പു സിങ് - 54) ആണ് കൊല്ലപ്പെട്ടത്.
പ്രയാഗ്‌രാജിലെ ഹോട്ടലിന് സമീപത്ത് വച്ചാണ് പപ്പു സിങ് ആക്രമിക്കപ്പെട്ടത്.ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ രണ്ട് ഡസനിലധികം കുത്തേറ്റ പാടുകൾ കണ്ടെത്തിയതായാണ് പുറത്ത് വരുന്ന വിവരം.കഴുത്തിലും വയറിലും കൈകളിലുമായാണ് കുത്തേറ്റ പരിക്കുകളുള്ളത്.ഗുരുതരമായി പരിക്കേറ്റ് വഴിയിൽ വീണ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. എന്നാൽ പ്രയാഗ്‌രാജിലെ സ്വരൂപ് റാണി നെഹ്റു ആശുപത്രിയിലെത്തും മുൻപേ ഇദ്ദേഹം മരിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വിശാൽ എന്നയാൾ പൊലീസിൻ്റെ പിടിയിലായതായാണ് വിവരം. ആക്രമണത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായി അന്തരിച്ചു
ബാങ്ക് അക്കൗണ്ടുകൾ ഇനി മുന്നറിയിപ്പില്ലാതെ ഫ്രോഡ് എന്ന് മുദ്രകുത്താം; സുപ്രീം കോടതിയുടെ നിർണ്ണായക
ഇറാനിൽ അതിജാഗ്രത; ഇന്ത്യക്കാർ അടുത്ത 48 മണിക്കൂർ വീടിന് പുറത്തിറങ്ങരുത്, കേന്ദ്ര സർക്കാരിന്റെ
സൗജന്യ എൽ.പി.ജി സിലിണ്ടറുകളുടെ വിഹിതം കേന്ദ്രം ഇരട്ടിയാക്കി; അന്തർസംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസം