ന്യൂഡൽഹി: വിവാദമായ എപ്‌സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കേന്ദ്ര സർക്കാർ ആഭ്യന്തര അന്വേഷണം നടത്തി. ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന പ്രകാരം, വിഷയത്തിൽ മന്ത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ ക്രിമിനൽ കുറ്റങ്ങളോ ഇടപെടലുകളോ കണ്ടെത്താനായിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. യുഎസ് നീതിന്യായ വകുപ്പിന്റെ ഫയലുകളിൽ മന്ത്രിയുടെ പേര് പരാമർശിക്കപ്പെട്ടുവെന്ന മാധ്യമ റിപ്പോർട്ടുകളെത്തുടർന്നാണ് സർക്കാർ തലത്തിൽ പരിശോധന നടന്നത്.
വിഷയത്തിൽ കോൺഗ്രസ് പാർട്ടി ശക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. 2014-നും 2017-നും ഇടയിൽ ഹർദീപ് സിംഗ് പൂരിയും അന്തരിച്ച വിവാദ വ്യവസായി ജെഫ്രി എപ്‌സ്റ്റീനും തമ്മിൽ 62 ഇമെയിലുകൾ കൈമാറിയെന്നും 14 തവണ കൂടിക്കാഴ്ച നടത്തിയെന്നും കോൺഗ്രസ് ആരോപിച്ചു. ഇതിൽ 32 ഇമെയിലുകൾ പൂരി അയച്ചതാണെന്നും 30 എണ്ണം എപ്‌സ്റ്റീന്റേതാണെന്നും ചൂണ്ടിക്കാട്ടിയ പാർട്ടി, മന്ത്രി ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ, ഈ ആരോപണങ്ങളെല്ലാം പൂരി പൂർണ്ണമായും നിഷേധിച്ചു. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ പേര് 163 തവണ ഫയലുകളിൽ ഉണ്ടെന്ന പ്രചാരണം തെറ്റാണെന്നും, ഔദ്യോഗിക ആവശ്യങ്ങൾക്കായി നാല് തവണയിൽ കൂടുതൽ എപ്‌സ്റ്റീനെ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര പരിശോധനയിൽ കുറ്റകരമായി ഒന്നും കണ്ടെത്താത്ത സാഹചര്യത്തിൽ പൂരിയെ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്നാണ് സർക്കാരിന്റെ നിലപാട്.
അതേസമയം, ഹർദീപ് സിംഗ് പൂരിയുടെ ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാ കാലാവധി നവംബർ 25-ന് അവസാനിക്കുകയാണ്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി അദ്ദേഹത്തെ വീണ്ടും നാമനിർദ്ദേശം ചെയ്യുമോ എന്നത് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നു. നേരത്തെ മുഖ്താർ അബ്ബാസ് നഖ്‌വി, ആർ.സി.പി സിംഗ് തുടങ്ങിയ മുതിർന്ന നേതാക്കൾക്ക് കാലാവധിക്ക് ശേഷം സീറ്റ് നൽകാതിരുന്നതും അവർക്ക് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നതും ഈ ഘട്ടത്തിൽ ചർച്ചയാകുന്നുണ്ട്. എങ്കിലും, നിലവിൽ പൂരിയുടെ സ്ഥാനത്തിന് ഭീഷണിയില്ലെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കയെ പിന്നിലാക്കി ചൈന കുതിക്കുന്നു: ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ബീജിംഗ്
ഇന്ത്യയെ ലോകസമ്പന്നനാക്കാൻ 'തോറിയം' വിപ്ലവം: 200 വർഷത്തെ ഊർജ്ജസമൃദ്ധിയിലേക്ക് രാജ്യം കുതിക്കുന്നു
ദീർഘകാലം കോമയിൽ; അമേരിക്കയിൽ അപകടത്തിൽപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ഇറാനുമായി വെടിനിർത്തൽ നിലവിൽ വന്നു; എങ്കിലും പാചകവാതക പ്രതിസന്ധി എന്ന് അവസാനിക്കും? ആശങ്കയിൽ