തത്കാൽ ടിക്കറ്റ് ബുക്കിംഗിന് ആധാർ നിർബന്ധമാക്കുന്നു

JUNE 6, 2025, 5:13 AM

തത്കാൽ ക്വാട്ട പ്രകാരം ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആധാർ നമ്പറുകളും ലോഗിൻ ഐഡികളും തമ്മിൽ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കാൻ ഇന്ത്യൻ റെയിൽവേ.

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ആണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്.

ടിക്കറ്റ് ബുക്കിംഗ് പ്രക്രിയ കൂടുതൽ സുതാര്യവും നീതിയുക്തവുമാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഇത് കരിഞ്ചന്തക്കാരെയും വ്യാജ ഐഡികളുണ്ടാക്കി ടിക്കറ്റുകൾ തട്ടിയെടുക്കുന്നവരെയും തടയാൻ സഹായിക്കും.

vachakam
vachakam
vachakam

തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഇന്ത്യൻ റെയിൽവേ ഉടൻ തന്നെ ഇ-ആധാർ പ്രാമാണീകരണം ഉപയോഗിക്കാൻ തുടങ്ങുമെന്ന് ബുധനാഴ്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ റെയിൽവേ മന്ത്രി പോസ്റ്റ് ചെയ്തു. 

തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഈ സംവിധാനം സഹായിക്കുമെന്ന് അദ്ദേഹം  പോസ്റ്റിൽ വിശദീകരിച്ചു. ഈ മാസം അവസാനത്തോടെ ഈ സംവിധാനം ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam