സ്വർണക്കടത്ത് കേസ്; 3 മാസത്തിന് ശേഷം കന്നഡ നടി രന്യ റാവുവിന് ജാമ്യം

MAY 20, 2025, 8:19 AM

ബെം​ഗളൂരു: സ്വർണക്കടത്ത് കേസിൽ 3 മാസത്തിന് ശേഷം കന്നഡ നടി രന്യ റാവുവിന് ജാമ്യം. രണ്ട് ലക്ഷം രൂപയും രണ്ടാൾജാമ്യത്തിലുമാണ് കോടതി താരത്തിന് ജാമ്യം അനുവദിച്ചത്. കൂടാതെ രാജ്യം വിടരുതെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. 

കൂട്ടുപ്രതി തരുൺ രാജുവിനും കോടതി ജാമ്യം അനുവദിച്ചു. മാർച്ച് 3-നാണ് രന്യയെ ബെംഗളുരു വിമാനത്താവളത്തിൽ വച്ച് ഡിആർഐ അറസ്റ്റ് ചെയ്യുന്നത്. 13 കോടിയോളം രൂപയുടെ സ്വർണവുമായാണ് രന്യ അറസ്റ്റിലായത്. കേസിൽ അറസ്റ്റിലായ രന്യ അടക്കം മൂന്ന് പേർക്കുമെതിരെ കോഫെപോസ നിയമവും ചുമത്തിയിരുന്നു. ബെംഗളുരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam