മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് ബിസിനസ് ഭൂഷൺ അവാർഡിന് അർഹനായി. 2026-ലെ ലോക്മത് മഹാരാഷ്ട്രിയൻ ഓഫ് ദി ഇയർ പുരസ്‌കാര ചടങ്ങിൽ വെച്ചാണ് ഈ ബഹുമതി അദ്ദേഹത്തിന് നൽകിയത്. ആഗോള റീറ്റെയ്ൽ ജല്ലറി മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നതിനും സമൂഹത്തിന്റെ ഉന്നമനത്തിനായി അദ്ദേഹം നൽകുന്ന സമാനതകളില്ലാത്ത സംഭാവനകൾക്കുമുള്ള അംഗീകാരമാണിത്.
മുംബൈയിലെ പ്രശസ്തമായ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ വെച്ച് നടന്ന പുരസ്‌കാര ചടങ്ങിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളും, വ്യവസായ പ്രമുഖരും, ബിസിനസ്-കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രശസ്ത വ്യക്തികളും പങ്കെടുത്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി. വിവിധ വകുപ്പ് മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്‌കാരിക-വ്യവസായ മേഖലകളിലെ പ്രമുഖ വ്യക്തികൾ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
വ്യവസായ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരികയും സമൂഹത്തിന് മികച്ച സംഭാവനകൾ നൽകുകയും ചെയ്യുന്ന വ്യക്തികളെയാണ് ഈ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുന്നത്. എം പി അഹമ്മദിന്റെ വ്യവസായ യാത്രയേയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിനെ ലോകത്തിലെ അഞ്ചാമത്തെ വലിയ ജ്വല്ലറി റീട്ടെയിലറായും, ഇന്ത്യയിൽ നിന്നുള്ള നമ്പർ വൺ ജ്വല്ലറി റീടൈലറായും വളർത്തിയെടുക്കാൻ അദ്ദേഹം വഹിച്ച പങ്കിനുമുള്ള പുരസ്കാരമാണിത്.
ലോക്മത് മഹാരാഷ്ട്രിയൻ ഓഫ് ദി ഇയർ പുരസ്‌കാര ചടങ്ങിൽ വെച്ച് ബിസിനസ് ഭൂഷൺ അവാർഡ് സ്വീകരിക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെ അഭിമാനമുണ്ട്. മലബാർ കുടുംബത്തിലെ ഓരോ അംഗത്തിന്റെയും കഠിനാധ്വാനത്തിനും വർഷങ്ങളായി ഞങ്ങളിൽ വിശ്വാസമർപ്പിക്കുന്ന പ്രിയപ്പെട്ട ഉപഭോക്താക്കൾക്കും ലഭിച്ച അംഗീകാരമാണിത്. വിശ്വാസ്യതയും ഉത്തരവാദിത്തവുമാണ് ഞങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുന്നത്. എല്ലാ പങ്കാളികളുടെയും കൂട്ടായ വളർച്ചയാണ് ഞങ്ങളുടെ ലക്ഷ്യം. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മികവ് പുലർത്തുന്നതിനൊപ്പം തന്നെ സമൂഹത്തിന് ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് അവാർഡ് സ്വീകരിച്ചുകൊണ്ട് എം പി അഹമ്മദ് പറഞ്ഞു.
1993-ൽ സ്ഥാപിതമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, ഉത്തരവാദിത്തവും സുതാര്യവുമായ ജ്വല്ലറി റീട്ടെയിൽ രീതികൾ പിന്തുടരുന്നതിൽ മുൻനിരക്കാരാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സംഘടിത റീട്ടെയിൽ മേഖലയെ ശക്തിപ്പെടുത്തുന്നതിലും കമ്പനി നിർണ്ണായക പങ്ക് വഹിക്കുന്നു. ലോകോത്തര ഡിസൈനുകളും സേവനങ്ങളും ലഭ്യമാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം ഉറപ്പാക്കാനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് സാധിച്ചിട്ടുണ്ട്.
14 രാജ്യങ്ങളിലായി 425 ഷോറൂമുകളുമായി, ഇന്ത്യയുടെ പാരമ്പര്യത്തെയും കരകൗശല വൈദഗ്ധ്യത്തെയും ആഗോളതലത്തിൽ പ്രതിനിധീകരിക്കുന്ന ഒരു പ്രമുഖ ബ്രാൻഡായി ഇന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാറിക്കഴിഞ്ഞു. ആഭരണങ്ങളുടെ ഡിസൈൻ, നിർമ്മാണം, വിപണനം തുടങ്ങി എല്ലാ മേഖലകളെയും ഒരൊറ്റ കുടക്കീഴിൽ ഏകോപിപ്പിച്ചുകൊണ്ട് ജ്വല്ലറി രംഗത്ത് വിപ്ലവകരമായ മാറ്റമാണ് ബ്രാൻഡ് കൊണ്ടുവന്നിരിക്കുന്നത്.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ് മഹാരാഷ്ട്ര. നിലവിൽ മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളിലായി 34 ഷോറൂമുകളാണ് ബ്രാൻഡിനുള്ളത്. ഈ വളർച്ച ഒട്ടേറെ പേർക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനൊപ്പം, ജ്വല്ലറി മേഖലയെ കൂടുതൽ സുതാര്യമാക്കാനും ഗുണമേന്മയുള്ള ഡിസൈനുകൾ ജനങ്ങളിലേക്ക് എത്തിക്കാനും സഹായിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് നൽകിയ വലിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് ഈ ആദരവ് ലഭിച്ചത്. കൂടാതെ 2029-ഓടെ മഹാരാഷ്ട്രയിലെ ഷോറൂമുകളുടെ എണ്ണം 64 ആയി ഉയർത്തി വലിയ രീതിയിലുള്ള ബിസിനസ് വിപുലീകരണം നടത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
ബിസിനസ് വളർച്ചയ്ക്കപ്പുറം, സമൂഹത്തിന് ഗുണകരമാകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾക്കും എം പി അഹമ്മദ് നേതൃത്വം നൽകുന്നുണ്ട്. മലബാർ ഗ്രൂപ്പിന്റെ തുടക്കം മുതൽ തന്നെ ലാഭത്തിന്റെ 5 ശതമാനം സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങൾക്കായി കമ്പനി മാറ്റിവെക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ഭവന നിർമ്മാണം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിലായി കമ്പനി നടപ്പിലാക്കുന്ന വികസന പദ്ധതികൾ ഷോറൂമുകൾ പ്രവർത്തിക്കുന്ന എല്ലാ ഇടങ്ങളിലെയും സമൂഹത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്.
ഇന്ത്യയിലെ ഏറ്റവും ആദരണീയരായ വ്യവസായ പ്രമുഖരിലൊരാൾ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനം ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുന്നതാണ് അദ്ദേഹത്തിന് ലഭിച്ച ബിസിനസ് ഭൂഷൺ പുരസ്‌കാരം. ലാഭത്തിനപ്പുറം മൂല്യങ്ങൾക്കും ധാർമ്മികതയ്ക്കും മുൻഗണന നൽകുന്ന അദ്ദേഹത്തിന്റെ നേതൃശൈലിയും ദീർഘവീക്ഷണവും വളർന്നുവരുന്ന സംരംഭകർക്കും ആഗോള ബിസിനസ്സ് ലോകത്തിനും ഒരുപോലെ പ്രചോദനമാണ്.
Editors note
1993-ല്‍ സ്ഥാപിതമായ മലബാര്‍ ഗ്രൂപ്പിന്റെ മുന്‍നിര ഇന്ത്യന്‍ ബിസിനസ്സ് കമ്പനിയാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്. 7.36 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനി നിലവില്‍ ആഗോളതലത്തില്‍ അഞ്ചാമത്തെ വലിയ ജ്വല്ലറി റീട്ടെയ്ലറായി നിലകൊള്ളുന്നു, ഇന്ന് ഇന്ത്യയിലുടനീളം ഒന്നിലധികം ഓഫീസുകള്‍, ഡിസൈന്‍ സെന്ററുകള്‍, മൊത്തവ്യാപാരയൂണിറ്റുകള്‍, ഫാക്ടറികള്‍ എന്നിവയ്ക്ക് പുറമെ മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, യുഎസ്എ, യുകെ, കാനഡ, ഓസ്ട്രേലിയ & ന്യൂസീലൻഡ് എന്ന് തുടങ്ങി 14 രാജ്യങ്ങളിലായി 425 ലധികം റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനുണ്ട്. 3,500-ലധികം ഷെയര്‍ഹോള്‍ഡര്‍മാരുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പില്‍ 26-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 30,000-ത്തിലധികം പ്രൊഫഷണലുകള്‍ പ്രവര്‍ത്തിക്കുന്നു. www.malabargoldanddiamonds.com എന്ന വെബ്‌സൈറ്റിലൂടെ ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് അവരുടെ ഇഷ്ട ആഭരണംപര്‍ച്ചേസ് ചെയ്യാന്‍ സാധിക്കുന്നു.
ആധുനിക വനിതകളുടെ അഭിരുചികൾക്കനുയോജ്യമായ ട്രെൻഡി ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ മാത്രം നൽകുന്ന MGD ലൈഫ്‌സ്റ്റൈൽ ജ്വല്ലറിയും പ്രവർത്തിച്ചു വരുന്നു.
അറബ് ഉപഭോക്താക്കൾക്ക് മാത്രമായി ബ്രാൻഡ്അ വതരിപ്പിക്കുന്ന ഏറ്റവും പുതിയ റീട്ടെയിൽ കൺസെപ്റ്റാണ് Mojawhraty by Malabar. അറബ് പാരമ്പര്യത്തെ ആധുനിക സൗന്ദര്യവുമായിസംയോജിപ്പിക്കുന്ന ആഭരണശേഖരമാണിത്.
മലബാര്‍ ഗ്രൂപ്പ് ആരംഭിച്ചത് മുതല്‍ പാരിസ്ഥിതികവും സാമൂഹികവുമായ ഉത്തരവാദിത്തം പൂര്‍ണമായും നിറവേറ്റികൊണ്ടു ESG (Environmental, Social & Governance) വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണ് ഓരോ പദ്ധതിയും നടപ്പിലാക്കി വരുന്നത്. ആരോഗ്യം, പാര്‍പ്പിടം, ഹംഗര്‍ ഫ്രീ വേള്‍ഡ്, വിദ്യാഭ്യാസം, പരിസ്ഥിതി, സ്ത്രീശാക്തീകരണം തുടങ്ങിയ നിരവധി സാമൂഹ്യപ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളിലും മലബാര്‍ ഗ്രൂപ്പ് നേതൃത്വം നല്‍കിവരുന്നു. ഉത്തരവാദിത്തത്തിന്റെയും സുസ്ഥിരതയുടെയും തത്വങ്ങൾ ബിസിനസ്സുമായി സംയോജിപ്പിച്ചുകൊണ്ട്, സാമൂഹിക അവബോധമുള്ളതും ഉത്തരവാദിത്തമുള്ളതുമായ ഒരു സ്ഥാപനമായി നിലകൊള്ളാൻ മലബാർ ഗ്രൂപ്പ് അതിന്റെ ESG ലക്ഷ്യങ്ങൾ കാലാകാലങ്ങളിൽ ശക്തിപ്പെടുത്തുന്നു. കൂടാതെ, ലാഭത്തിന്റെ 5% അതാത് രാജ്യങ്ങളിലെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു വരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
