ദില്ലി: പശ്ചിമേഷ്യൻ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ ഏത് സാഹചര്യവും നേരിടാൻ രാജ്യം തയ്യാറാണെന്ന് സര്‍വകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഒന്നേമുക്കാൽ മണിക്കൂര്‍ നീണ്ടു.
നിലവിൽ എൽപിജി ക്ഷാമം ഇല്ലെന്നും കൂടുതൽ കപ്പലുകൾ എത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം യോഗത്തിൽ വ്യക്തമാക്കി.
ഗൾഫിലുള്ള പ്രവാസികളുടെ സുരക്ഷയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും രാജ്യത്ത് ഊർജ്ജക്ഷാമമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ യോഗത്തിൽ അറിയിച്ചു.
അഞ്ച് കപ്പലുകൾ കൂടി ഒരാഴ്ച്ചക്കുള്ളിൽ ഇന്ത്യയിൽ എത്തും. സാഹചര്യം നിയന്ത്രണവിധേയമാണെന്നും
ആശങ്ക പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും കേന്ദ്രം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
