ജന്ദർ മന്ദറിലെ സിജെപി പ്രതിഷേധത്തിൽ സംഘർഷം; പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് വീശി പൊലീസ്

JULY 20, 2026, 12:41 AM

ദില്ലി: ഡൽഹി ജന്ദർ മന്ദറിലെ സിജെപി പ്രതിഷേധത്തിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് വീശി പൊലീസ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി ഇന്ന് പാർലമെന്റ് മാർച്ച്‌ പ്രഖ്യാപിച്ച സാഹചര്യത്തിൽ, പ്രതിഷേധത്തെ അടിച്ചൊതുക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാ​ഗത്ത് നിന്നുണ്ടായത്. 

പോലീസ് അനുമതി നിഷേധിച്ച സാഹചര്യത്തിലും പ്രതിഷേധം ശക്തമാക്കാനാണ് സിജെപി തീരുമാനം. പാർലിമെന്റ് മാർച്ചിൽ ആയിരകണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് സിജെപി അറിയിച്ചു.

പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ ഇന്നത്തെ മാർച്ചിൽ പങ്കെടുത്തേക്കും. ദില്ലി പോലീസിന്റെ കണക്ക് കൂട്ടലുകൾക്ക് അപ്പുറമുള്ള ആൾക്കൂട്ടമാണ് ഇന്നലെ രാത്രി വൈകിയും ജന്തർമന്തറിൽ എത്തിയത്. 

vachakam
vachakam
vachakam

അതേസമയം, ദില്ലി ജന്തർ മന്ദിരിന് ചുറ്റുമുള്ള റോഡുകൾ അടക്കം പ്രതിഷേധക്കാർ കീഴടക്കിയിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഇന്ന് പ്രതിഷേധത്തിന് പിന്തുണയുമായെത്തിയത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ആവാതെ വന്നതോടെയാണ് പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam