സ്‌കൂള്‍ വളപ്പിലെ കടമുറിയില്‍  ബിജെപി പ്രവർത്തക മരിച്ച നിലയില്‍

FEBRUARY 29, 2024, 7:14 PM

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാണാതായ അദ്ധ്യാപികയായ ബിജെപി പ്രവർത്തക മരിച്ച നിലയില്‍. വടക്കൻ ഡല്‍ഹിയില്‍ സ്‌കൂള്‍ വളപ്പിലെ അടഞ്ഞുകിടന്ന സ്റ്റേഷനറി കടയിലാണ് ബിജെപി പ്രവർത്തകയായ വർഷ പവാർ (28) മരിച്ച നിലയില്‍ കണ്ടെത്തിയത്.

നരേലയിലെ സ്വതന്ത്ര നഗറിലെ സ്വകാര്യ സ്‌കൂളില്‍ അദ്ധ്യാപികയും സജീവ ബിജെപി പ്രവർത്തകയുമാണ് വർഷ. ഫെബ്രുവരി 24 മുതലാണ് യുവതിയെ കാണാതായത്.

 യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച്‌ പിതാവ് വിജയ് കുമാർ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അടഞ്ഞു കിടന്ന കട മുറിക്കുള്ളില്‍ നിന്ന് വർഷയുടെ മൃതദേഹം കണ്ടെത്തിയത്.

vachakam
vachakam
vachakam

അതേസമയം, സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ ബിസിനസ് പങ്കാളി കൂടിയായ സോഹൻ ലാലിനെയാണ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സോനിപത്തിലാണ് സോഹനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫെബ്രുവരി 24ന് വീട്ടില്‍ നിന്ന് പോയ വർഷയെ സോഹൻ ലാലിനൊപ്പമാണ് അവസാനമായി കണ്ടതെന്നും വിജയ് കുമാർ പറഞ്ഞിരുന്നു. സോഹനുമായി ചേർന്നാണ് പ്ലേ സ്‌കൂള്‍ ആരംഭിച്ചതെന്നും സ്‌കൂള്‍ ഇതുവരെ പ്രവർത്തനക്ഷമമായിരുന്നില്ലെന്നും വിജയ് കുമാർ പറഞ്ഞു. വർഷയെ കൊലപ്പെടുത്തിയ ശേഷം സോഹൻ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam