ഭോപ്പാല്‍: ഭക്ഷണമുണ്ടാക്കിയത് ഇഷ്ടപ്പെട്ടില്ലെന്നാരോപിച്ച് വയോധികയെ ക്രൂരമായി മർദിച്ചു പേരമകനും ഇയാളുടെ ഭാര്യയും. ഭോപ്പാല്‍ സ്വദേശിയായ 70-കാരിയെയാണ് പേരമകനും ഇയാളുടെ ഭാര്യയും ചേർന്ന് ക്രൂരമായി മർദിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
മർദനത്തിന്റെ വീഡിയോ ഇതിനോടകം വൈറൽ ആണ്. വീഡിയോ പുറത്തുവന്നതോടെ പേരമകനായ ദീപക് സെൻ, ഭാര്യ പൂജ സെൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സലൂണ്‍ ഉടമയായ ദീപക്ക് സെന്നും കുടുംബവും ഭോപ്പാലിലെ ജഹാംഗിറാബാദിലാണ് താമസം. പ്രായമായ മുത്തശ്ശിയും ഇവരുടെ വീട്ടിലായിരുന്നു.
അതേസമയം പലപ്പോഴും ദമ്പതിമാർ മുത്തശ്ശിയെ മർദിക്കാറുണ്ടെന്നാണ് അയല്‍ക്കാർ പറയുന്നത്. കഴിഞ്ഞദിവസവും സമാനരീതിയില്‍ മുത്തശ്ശി ആക്രമണത്തിനിരയായി. എന്നാല്‍, ഈ സംഭവം അയല്‍ക്കാരൻ രഹസ്യമായി ഫോണില്‍ പകർത്തുകയും വീഡിയോ പുറത്തുവിടുകയുമായിരുന്നു.
മുത്തശ്ശിയെ തറയില്‍ ഇരുത്തി പേരമകനും ഇയാളുടെ ഭാര്യയും നിരന്തരം മർദിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാനാകുന്നത്. നിലത്തിരിക്കുന്ന മുത്തശ്ശിയെ പേരമകന്റെ ഭാര്യ കട്ടിലില്‍ ഇരുന്നാണ് വടികൊണ്ട് മർദിച്ചത്. നിരന്തരം വടി കൊണ്ട് അടിക്കുകയും കുത്തുകയും ചെയ്ത യുവതി, മുത്തശ്ശിയുടെ കൈപിടിച്ച് തിരിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാൽ ഉണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാണ് ദമ്പതിമാർ മുത്തശ്ശിയെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

റിലയൻസ് ഓഹരികളിൽ വൻ തകർച്ച; നിക്ഷേപകർക്ക് 80,000 കോടി രൂപയുടെ നഷ്ടം; ആശങ്കയിലായി
ജീവനക്കാർക്ക് ലോട്ടറി; ഉപയോഗിക്കാത്ത അവധി ഇനി പാഴാകില്ല, ഓരോ വർഷവും പണമാക്കി മാറ്റാം
സാധാരണക്കാർക്ക് ആശ്വാസം; പാചകവാതകത്തിനും പെട്രോളിനും ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
പുതുച്ചേരി സർക്കാർ ജനഹിതത്തെ പ്രതിനിധീകരിക്കുന്നില്ല, അഴിമതിയിൽ മുങ്ങിയ ഭരണമെന്ന് രാഹുൽ ഗാന്ധി