ബെംഗളൂരു: എയർഇന്ത്യ വിമാനം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഡോക്ടറെ വിമാനത്തിൽനിന്ന് തിരിച്ചിറക്കി കേസെടുത്തു.
ഗുജറാത്തിലെ സൂറത്തിലേക്കുള്ള വിമാനത്തിൽ കഴിഞ്ഞ ദിവസം കയറിയ ഉടൻ ബാഗ് മുൻനിരയിലെ സീറ്റുകളിലൊന്നിൽ ഇട്ടശേഷം ഇതെടുക്കാൻ എയർഹോസ്റ്റസിനോട് ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കത്തിലാണ് വിമാനം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
യെലഹങ്ക സ്വദേശി ഡോ.വ്യാസ് ഹീരൽ മോഹൻഭായി (36)ക്കെതിരെയാണ് വിമാനത്താവള പൊലീസ് കേസെടുത്തത്.
പൈലറ്റ് ഇടപെട്ടിട്ടും അനുനയിപ്പിക്കാനായില്ല. ഇതോടെയാണ് പൊലീസ് ഇടപെട്ട് ഇയാളെ തിരിച്ചിറക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്