ഫേസ്ബുക്ക് പ്രവര്‍ത്തനരഹിതമായി; 'അക്കൗണ്ട് ടെംപററിലി അണ്‍അവൈലബിള്‍' സന്ദേശത്തില്‍ വലഞ്ഞ് ഉപയോക്താക്കള്‍

JULY 19, 2026, 3:48 AM

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനത്തില്‍ വന്‍ തടസ്സം നേരിട്ടു. ഞായറാഴ്ച രാവിലെ മുതല്‍ അനുഭവപ്പെട്ട സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനോ പ്രധാന ഫീച്ചറുകള്‍ ഉപയോഗിക്കാനോ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫേസ്ബുക്ക് ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ 'അക്കൗണ്ട് ടെംപററിലി അണ്‍അവൈലബിള്‍' എന്ന എറര്‍ സന്ദേശമാണ് സ്‌ക്രീനില്‍ തെളിയുന്നത്. ആപ്പിലൂടെയും വെബ്സൈറ്റിലൂടെയുമുള്ള ലോഗിന്‍ ശ്രമങ്ങള്‍ പരാജയപ്പെടുന്നതിനൊപ്പം പ്രധാന സേവനങ്ങളെല്ലാം നിശ്ചലമായ അവസ്ഥയിലാണ്. ഡെസ്‌ക്ടോപ്പ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഫേസ്ബുക്ക് ആക്സസ് ചെയ്യാന്‍ ശ്രമിച്ച ഭൂരിഭാഗം പേര്‍ക്കും സൈറ്റിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. ലോഗിന്‍ ചെയ്യാന്‍ സാധിച്ച ചിലര്‍ക്കാകട്ടെ, ന്യൂസ് ഫീഡുകള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. ഇതിന് പുറമെ, പുതിയ ചിത്രങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്യുന്നതിനും തടസ്സം നേരിടുന്നുണ്ട്. ഫേസ്ബുക്കിന്റെ സന്ദേശവിനിമയ സംവിധാനമായ മെസഞ്ചര്‍ സര്‍വീസ് വഴി ചാറ്റ് ചെയ്യാനും പലര്‍ക്കും സാധിക്കുന്നില്ല.

വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം തത്സമയം നിരീക്ഷിക്കുന്ന ആഗോള പ്ലാറ്റ്ഫോമായ ഡൗണ്‍ ഡിറ്റക്ടറില്‍ ഫേസ്ബുക്ക് തകരാറിലായതായി കാണിച്ച് വലിയ തോതിലാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. പെട്ടെന്നുണ്ടായ ഈ ഡിജിറ്റല്‍ ബ്ലാക്കൗട്ടിനെ തുടര്‍ന്ന് നിരവധി ഉപയോക്താക്കള്‍ തങ്ങള്‍ക്ക് ലഭിച്ച എറര്‍ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എക്‌സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെക്കുന്നുണ്ട്. ഹാഷ്ടാഗുകളോടെയാണ് പലരും തങ്ങളുടെ പരാതികള്‍ സമൂഹമാധ്യമങ്ങളില്‍ ഉന്നയിക്കുന്നത്.

ഈ സാങ്കേതിക തകരാറിന്റെ യഥാര്‍ഥ കാരണമെന്താണെന്നതിനെക്കുറിച്ചോ, സേവനങ്ങള്‍ എപ്പോള്‍ പൂര്‍ണമായി പുനസ്ഥാപിക്കുമെന്നതിനെക്കുറിച്ചോ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളോ പ്രസ്താവനകളോ പുറത്തുവിട്ടിട്ടില്ല. വെബ്സൈറ്റിലെ കോഡിങ് മാറ്റങ്ങളോ സെര്‍വറിലുണ്ടായ അപ്രതീക്ഷിത തകരാറോ ആകാം ഇതിന് പിന്നിലെന്നാണ് സാങ്കേതിക വിദഗ്ധരുടെ പ്രാഥമിക നിഗമനം.

English Summary

A major technical glitch has temporarily disrupted Facebook services, leaving millions of users worldwide unable to log into their accounts or access core features through both the app and desktop versions. Users are experiencing significant delays in news feed updates, ongoing failures in uploading photos and videos, and sudden text delivery failures on the connected Messenger platform. As frustrated netizens flock to X (formerly Twitter) to share screenshots of the "Account Temporarily Unavailable" error, Facebook's parent company, Meta, has yet to issue an official statement regarding the root cause of the outage or a timeline for when services will be fully restored.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam