ഹിമാചൽ പ്രദേശിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

JULY 28, 2026, 10:28 PM

ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം.ചമ്പ ജില്ലയിലെ ഗെഹ്‌റ ഗ്രാമത്തിൽ താമസിക്കുന്ന ക‍ുഞ്ഞിന്റെ മുത്തച്ഛൻ വചൻ സിംഗ് (60), മാതാപിതാക്കൾ റിപുൻ സിംഗ് (30), റിംപി ദേവി, എന്നിവരെ കൂടാതെ കീർത്തി എന്ന 23 കാരിയുമാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ.

ഭർമൗർ-പത്താൻകോട്ട് സംസ്ഥാന പാതയിലാണ് അപകടം നടന്നത്. തിങ്കളാഴ്ച രാത്രി കുടുംബം കുഞ്ഞിനെ ചികിത്സയ്ക്കായി പത്താൻകോട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട കാർ 400 മീറ്റർ ആഴമുള്ള കൊക്കയിലേക്ക് മറിഞ്ഞത്.

സംഭവത്തെ തുടർന്ന് പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാൽ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടായിരുന്നു. മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ഡൽഹൗസി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam