നീറ്റ് പരീക്ഷ വീണ്ടും എഴുതേണ്ടി വരുന്നതില്‍ മാനസിക സമ്മര്‍ദം; 19കാരി ജീവനൊടുക്കി

JUNE 18, 2026, 12:04 AM

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുപ്പുകള്‍ നടത്തിവരികയായിരുന്ന 19കാരി ജീവനൊടുക്കി. മുന്‍പ് രണ്ടുതവണ പരീക്ഷയെഴുതിയ അനുങ്കീര്‍ത്തന എന്ന പെണ്‍കുട്ടിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21ന് നിശ്ചയിച്ചിരിക്കുന്ന പുനപ്പരീക്ഷ എഴുതാനിരിക്കുകയായിരുന്നു. വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്നതില്‍ കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിനു പിന്നാലെ നീറ്റ് പരീക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂരില്‍ പ്രതിഷേധം നടക്കുകയാണ്. തമിഴ്‌നാടിന്റെ നീറ്റ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും, സംസ്ഥാനത്തിന് മെഡിക്കല്‍ പ്രവേശനത്തിനായി പ്രത്യേക പരീക്ഷയ്ക്ക് അനുമതി നല്‍കണമെന്നുമുള്ള ആവശ്യം ഇതോടെ വീണ്ടും ശക്തമാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam