കീവ്: ഉക്രെയ്‌നിലെ റഷ്യയുടെ യുദ്ധത്തിന് ആരാണ് ധനസഹായം നൽകുന്നത് എന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയോട് വിയോജിച്ച് ഉക്രെയ്‌ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി.
ഇന്ത്യ എപ്പോഴും ഉക്രെയ്‌നിന്റെ പക്ഷത്താണെന്നും എന്നാൽ ഊർജ്ജ മേഖലയിലെ ചില വെല്ലുവിളികൾ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കുന്നതിൽ തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന് സെലെൻസ്‌കി പറഞ്ഞു.
ഉക്രൈന് എതിരായ യുദ്ധത്തിന് ഇന്ത്യയും ചൈനയുമാണ് റഷ്യയ്ക്ക് പ്രധാനമായും പണം നല്‍കുന്നതെന്നാണ് ട്രംപ് ആരോപിച്ചിരുന്നത്. ഫോക്‌സ് ന്യൂസ് അവതാരകനായ ബ്രെറ്റ് ബെയറുമായുള്ള അഭിമുഖത്തിലാണ് സെലന്‍സ്‌കി റഷ്യ-ഉക്രൈന്‍ യുദ്ധത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.
ഇന്ത്യയെക്കുറിച്ചും നിലവില്‍ മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ചും സംസാരിച്ചതിനൊപ്പം ട്രംപിലുള്ള വിശ്വാസത്തെക്കുറിച്ചും സെലന്‍സ്‌കി സംസാരിച്ചു. 'ഇന്ത്യ മിക്കപ്പോഴും ഞങ്ങളോടൊപ്പമാണ് എന്നാണ് ഞാന്‍ കരുതുന്നത്. ഊർജമേഖലയിൽ ഞങ്ങള്‍ക്ക് കുറച്ചു പ്രശ്‌നങ്ങളുണ്ട്. പക്ഷേ, പ്രസിഡന്റ് ട്രംപിന് അവ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്.' സെലന്‍സ്‌കി പറഞ്ഞു.
റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ ഇടപാടിനെക്കുറിച്ച് സംസാരിച്ച സെലെന്‍സ്‌കി, ഇന്ത്യ വൈകാതെ സമീപനം മാറ്റുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. 'ഇന്ത്യയുടെ പിന്തുണ നഷ്ടപ്പെടാതിരിക്കാന്‍ നമ്മള്‍ ആവുന്നതെല്ലാം ചെയ്യണം. അപ്പോള്‍, അവരുടെ മനോഭാവം മാറും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
