കീവ്: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നശിച്ചുപോകട്ടെയെന്ന പ്രാര്‍ഥനയുമായി ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പുടിന്റെ പേര് പരാമര്‍ശിക്കാതെയുള്ള സെലന്‍സ്‌കിയുടെ ക്രിസ്തുമസ് പ്രാര്‍ഥന പങ്കുവച്ചിരിക്കുന്നത്.
''ഇന്ന് നമുക്ക് എല്ലാവര്‍ക്കും ഒരു ആഗ്രഹമാണ് ഉള്ളത് ഒരു സ്വപ്നമാണ് പങ്കുവയ്ക്കുന്നത്, അയാള്‍ നശിക്കട്ടെ''എന്ന് പുടിന്റെ പേര് പരാമര്‍ശിക്കാതെ സെലന്‍സ്‌കി പറഞ്ഞു.
മാത്രമല്ല റഷ്യ അത്രമേല്‍ ദുരിതം സമ്മാനിച്ചിട്ടും ഏറ്റവും പ്രധാനപ്പെട്ടതിനെ കീഴടക്കാനോ തകര്‍ക്കാനോ സാധിച്ചിട്ടില്ല. അത് നമ്മുടെ ഉക്രെയ്‌നിയന്‍ ഹൃദയങ്ങളാണ്. നമുക്ക് ഓരോരുത്തരിലുമുള്ള വിശ്വാസമാണ്. നമ്മുടെ ഐക്യമാണ്. നമ്മള്‍ ദൈവത്തിലേക്ക് നോക്കുമ്പോള്‍, എന്തെങ്കിലുമൊക്കെ മഹത്തായത് ചോദിക്കും. ഉക്രെയ്‌ന് സമാധാനമാണ് നാം ചോദിക്കുന്നത്. നമ്മള്‍ അതിനായി പോരാടും, പ്രാര്‍ഥിക്കും, നമ്മള്‍ അത് അര്‍ഹിക്കുന്നുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു.
റഷ്യ ഉക്രെയ്‌നില്‍ ചൊവ്വാഴ്ച നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും വൈദ്യുതി വിതരണം നിലയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സെലന്‍സ്‌കിയുടെ വീഡിയോ പുറത്തുവന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
