കീവ്: ഉക്രെയ്‌നിലെ പ്രധാന നഗരങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ വന്‍തോതിലുള്ള ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നാലെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആന്‍ഡ്രി യെര്‍മാക് ചര്‍ച്ച നടത്തി. ഉക്രെയ്നിലെ സര്‍ക്കാരിന്റെ ഒരു കെട്ടിട സമുച്ചയം ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചാണ് റഷ്യ തകര്‍ത്തതെന്ന് ആന്‍ഡ്രി യെര്‍മാക് വ്യക്തമാക്കി.
ഉക്രെയ്നുള്ള യു.എസ് സൈനിക സഹായം സംബന്ധിച്ചും സഖ്യകക്ഷികളുമായി ചര്‍ച്ചയിലുള്ള ഉക്രെയ്നുള്ള സുരക്ഷാ ഉറപ്പുകള്‍, റഷ്യയ്ക്കു മേലുള്ള സമ്മര്‍ദം വര്‍ധിപ്പിക്കുന്നത് എന്നിവയുള്‍പ്പെടെ ചര്‍ച്ച ചെയ്തതായി ആന്‍ഡ്രി യെര്‍മാക് സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ പറഞ്ഞു.
805 ഡ്രോണുകളും 13 മിസൈലുകളും ശ്രദ്ധ തിരിക്കുന്ന വ്യാജ സങ്കേതങ്ങളുമാണ് കഴിഞ്ഞ ദിവസം ഉക്രെയ്‌നെതിരെ റഷ്യ പ്രയോഗിച്ചത്. ഡ്രോണുകള്‍ ലക്ഷ്യമിട്ട കീവിലെ പ്രധാന സര്‍ക്കാര്‍ മന്ദിരത്തില്‍ തീപിടിത്തമുണ്ടായി. ചരിത്ര പ്രസിദ്ധമായ പെചര്‍സ്‌കയിയിലെ സര്‍ക്കാര്‍ മന്ദിരമാണ് ആക്രമിക്കപ്പെട്ടത്. സപൊറീഷ്യ, ഒഡേസ നഗരങ്ങളിലും വ്യാപകനാശം വിതച്ച ആക്രമണം ഈ യുദ്ധകാലത്തെ ഏറ്റവും വലിയ ഡ്രോണാക്രമണമായാണ് വിലയിരുത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
