ഇസ്ലാമാബാദ്: ഇസ്ലാമാബാദിലെ പാകിസ്ഥാൻ സുപ്രീം കോടതിയില്‍ സ്ഫോടനം.
കെട്ടിടത്തിന്റെ ബേസ്മെന്റ് കഫറ്റീരിയയിൽ ചൊവ്വാഴ്ച പുലർച്ചെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. അപകടത്തില്‍ 12ഓളം പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.
കോടതി കാന്റീനിൽ ഒരു എയർ കണ്ടീഷനിംഗ് യൂണിറ്റ് നന്നാക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു.
എസി നന്നാക്കുന്ന ടെക്നീഷ്യൻമാർക്കാണ് ഏറ്റവും ഗുരുതരമായ പരിക്കുകൾ പറ്റിയതെന്നും ഒരു ടെക്നീഷ്യന്റെ ശരീരത്തിന്റെ 80 ശതമാനവും പൊള്ളലേറ്റിട്ടുണ്ടെന്നും ഐജി ചൂണ്ടിക്കാട്ടി.
സ്ഫോടനത്തെത്തുടർന്ന് 15 ഓളം പേരെ ആശുപത്രി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റി. മൂന്ന് പേരെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും (പിംസ്) ഒമ്പത് പേരെ പോളിക്ലിനിക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
