ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് ഗൾഫ് മേഖലയിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കി. ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക സർക്കുലറിലാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ഈ നിർണ്ണായക തീരുമാനം അറിയിച്ചത്.
ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ സ്കൂളുകളെയാണ് ഈ തീരുമാനം ബാധിക്കുക.യുദ്ധ ബാധിത പ്രദേശങ്ങളിലെ സ്കൂളുകളുമായി ബന്ധപ്പെട്ട അധികാരികളിൽ നിന്നുമുള്ള നിർദേശങ്ങൾ കണക്കിലെടുത്ത്, നേരത്തെ മാറ്റിവച്ച പരീക്ഷകൾ ഉൾപ്പെടെ 2026 മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, വിദ്യാർത്ഥികളുടെ പരീക്ഷാഫലം സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് അറിയിക്കുമെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്. എങ്കിലും, സ്കൂളുകളിൽ നേരത്തെ നടന്ന മോഡൽ പരീക്ഷകളുടെയും ഇന്റേണൽ അസസ്‌മെന്റുകളുടെയും ഫലം അടിസ്ഥാനമാക്കിയായിരിക്കും മൂല്യനിർണ്ണയം നടക്കുക എന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വൈറ്റ് ഹൗസിൽ ട്രംപ് തിരിച്ചെത്തിയോ? വെസ്റ്റ് വിംഗിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ പുറത്ത്,
ട്രംപിനെ സമ്മർദ്ദത്തിലാക്കാൻ ഇറാൻ്റെ പുതിയ നീക്കം: പശ്ചിമേഷ്യയിൽ നയതന്ത്ര യുദ്ധം മുറുകുന്നു
ഇറാന് മേൽ സമ്മർദ്ദം ശക്തമാക്കി ട്രംപും ഇസ്രായേലും; കാണാതായ അമേരിക്കൻ പൈലറ്റിനായി തിരച്ചിൽ
ഐ.പി.സി.എൻ.എ ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ 'കേരളം ഇലക്ഷൻ ഡിബേറ്റ് 2026' ഏപ്രിൽ 6ന്