ബൊഗോട്ട: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ. ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും ധൈര്യമുണ്ടെങ്കില്‍ വന്ന് പിടിക്കൂ എന്നുമാണ് പെട്രോയുടെ വെല്ലുവിളി.
'വരൂ... വന്ന് എന്നെ പിടികൂടൂ... ഞാൻ നിങ്ങൾക്കായി ഇവിടെ കാത്തിരിക്കുകയാണ്. എന്നെ ഭീഷണിപ്പെടുത്താൻ വരരുത്. എന്നെ പിടിക്കാന്‍ വരികയാണെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ ഇവിടെ തന്നെ കാത്തിരിക്കും,' പെട്രോ പറഞ്ഞു.
'ബുദ്ധി സാമര്‍ഥ്യത്തോടെ ഇവിടെ വന്ന് സംസാരിക്കൂ... ഞങ്ങള്‍ നിങ്ങളെ സ്വീകരിക്കും. മുഖാമുഖം വന്ന് കള്ളമല്ല, സത്യം പറയൂ. 700,000 മരണങ്ങളുണ്ടായെന്ന് കൊളംബിയന്‍ രാഷ്ട്രീയ മാഫിയകള്‍ അഴിച്ചുവിടുന്ന കള്ളങ്ങള്‍ അവസാനിപ്പിക്കൂ. ലോകത്തെ തന്നെ ഏറ്റവും അസമത്വമുള്ള രാജ്യമാണെന്ന കള്ളം പറയുന്നത് നിര്‍ത്തൂ,' പെട്രോ പറഞ്ഞു.
വെനിസ്വേല ആക്രമിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ജയിലിലടച്ചതിന് ശേഷം ട്രംപ് കൊളംബിയയ്ക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നായിരുന്നു പെട്രോയുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
