ഡമാസ്‌കസ്: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദങ്ങളില്‍ ശക്തമായ ആക്രമണവുമായി അമേരിക്ക. അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് മറുപടിയായാണ് ആക്രമണം എന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.
ഓപ്പറേഷന്‍ ഹോക്കിയെന്ന് പേരിട്ടിരിക്കുന്ന ആക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അടിസ്ഥാന സൗകര്യങ്ങളും ആയുധ കേന്ദ്രങ്ങളുമാണ് ലക്ഷ്യമിട്ടതെന്ന് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വിശദമാക്കുന്നു. സിറിയയുടെ മധ്യ ഭാഗത്തായുള്ള നിരവധി ലക്ഷ്യ സ്ഥാനങ്ങളില്‍ യുദ്ധ വിമാനം, ഹെലികോപ്ടര്‍, പീരങ്കി അടക്കമുള്ളവ ഉപയോഗിച്ചാണ് അമേരിക്ക ആക്രമണം നടത്തിയിട്ടുള്ളത്.
ജോര്‍ദ്ദാനില്‍ നിന്നുള്ള വിമാനങ്ങളും ഇതില്‍ ഉള്‍പ്പെടുമെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉന്നയിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ഡിസംബര്‍ 13 ന് സിറിയയിലെ പാല്‍മിറയില്‍ ഐഎസ് ആക്രമണത്തില്‍ രണ്ട് സൈനികരും അമേരിക്കന്‍ സ്വദേശിയായ ഭാഷാ പരിഭാഷകനും കൊല്ലപ്പെട്ടിരുന്നു. ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് അന്ന് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
