കീവ്: റഷ്യ-ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പെന്റഗണിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉക്രെയ്‌നിലെത്തി.
യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോളിന്റെ നേതൃത്വത്തിലുള്ള സംഘം, തുർക്കി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി വ്യാഴാഴ്ച കൈവിൽ വെച്ച് കൂടിക്കാഴ്ച നടത്തും.
യുഎസ് ആർമിയുടെ ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാണ്ടി ജോർജ്, യൂറോപ്പിലെ യുഎസ് ആർമിയുടെ ഉന്നത കമാൻഡർ ജനറൽ ക്രിസ് ഡൊണാഹ്യൂ, ആർമിയിലെ സീനിയർ മേജർ മൈക്കൽ വെയ്മർ എന്നിവരും ഡ്രിസ്കോളിനൊപ്പം ഉണ്ട് .
ജനുവരിയിൽ യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം ഉക്രേനിയൻ തലസ്ഥാനത്ത് ചർച്ച നടത്തുന്ന ഏറ്റവും മുതിർന്ന യുഎസ് സൈനിക ഉദ്യോഗസ്ഥരാണ് ഡ്രിസ്കോളും ജനറൽ ജോർജും.
ബുധനാഴ്ചത്തെ ഡ്രിസ്കോൾ ഉക്രേനിയൻ പ്രതിരോധ മന്ത്രി ഡെനിസ് ഷ്മിഹാലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 'പ്രസിഡന്റ് സെലെൻസ്‌കിയും പ്രസിഡന്റ് ട്രംപും ഉണ്ടാക്കിയ ചരിത്രപരമായ പ്രതിരോധ കരാറുകൾ നടപ്പിലാക്കുന്നതിനുള്ള അടുത്ത ഘട്ടങ്ങളിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത് എന്ന് എക്‌സിലെ പോസ്റ്റിൽ ഷ്മിഹാൽ പറഞ്ഞു.
അതോടൊപ്പം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദൊഗാനുമായി ഉക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി കൂടിക്കാഴ്‌ച നടത്തി. ഉക്രെയ്‌നിൽ വെടിനിർത്തലിനുള്ള വ്യവസ്‌ഥകൾ യുഎസ് റഷ്യയുമായി ചർച്ച ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് സെലെൻസ്കി എർദൊഗാനുമായി ചർച്ച നടത്തിയത്. ഗ്രീസ്, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനു ശേഷമാണ് സെലെൻസ്കി തുര്‍ക്കിയിലെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
