വാഷിംഗ്ടൺ: ടെഹ്‌റാനിലെ പ്രധാന ആണവ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയതിന് പിന്നാലെ ഇറാനുമായി ബന്ധപ്പെട്ട 115-ലധികം വ്യക്തികൾ, സ്ഥാപനങ്ങൾ, കപ്പലുകൾ എന്നിവയ്‌ക്കെതിരെ ഉപരോധങ്ങൾ പ്രഖ്യാപിച്ചു യുഎസ് ട്രഷറി വകുപ്പ്.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേഷ്ടാവായ അലി ഷംഖാനിയുടെ മകൻ മുഹമ്മദ് ഹൊസൈൻ ഷംഖാനിയുടെ ഷിപ്പിംഗ് കമ്പനികളെയാണ് ഉപരോധങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്. 2018 ന് ശേഷം ഇറാന് മേൽ ചുമത്തുന്ന ഏറ്റവും വലിയ ഉപരോധ നടപടിയാണിതെന്ന് യുഎസ് ട്രഷറി പറഞ്ഞു.
ടെഹ്‌റാനിൽ വ്യക്തിപരമായ ബന്ധങ്ങളും അഴിമതിയും ഉപയോഗിച്ച് കോടിക്കണക്കിന് ഡോളർ ലാഭമുണ്ടാക്കാൻ ഷംഖാനി ശ്രമിച്ചതായി ട്രഷറി ആരോപിച്ചു. ഇതിൽ ഭൂരിഭാഗവും ഇറാനിയൻ ഭരണകൂടത്തെ പിന്തുണയ്ക്കാനാണ് ഉപയോഗിക്കുന്നത്. 15 ഷിപ്പിംഗ് സ്ഥാപനങ്ങൾ, 52 കപ്പലുകൾ, 12 വ്യക്തികൾ, 53 സ്ഥാപനങ്ങൾ എന്നിവയെയാണ് പുതിയ ഉപരോധങ്ങൾ ലക്ഷ്യമിടുന്നത്.
ജൂലൈയിൽ ആദ്യം യൂറോപ്യൻ യൂണിയൻ ഷംഖാനിക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ബുധനാഴ്ചത്തെ നടപടി റഷ്യയെയും ഇറാനെയും ബാധിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്