ടെഹ്‌റാന്‍: ഇലക്ട്രിക്കല്‍ എഞ്ചിനീയറും വനിതാ അവകാശ പ്രവര്‍ത്തകയുമായ 67 വയസുള്ള സഹ്റ തബാരിയെ വധശിക്ഷയ്ക്ക് വിധേയമാക്കരുതെന്ന് ഇറാനോട് അഭ്യര്‍ത്ഥിച്ച് യുഎന്‍ വിദഗ്ധരും 400 പ്രമുഖ സ്ത്രീകളും.
ഏപ്രിലിലാണ് തബാരിയെ അറസ്റ്റ് ചെയ്തത്. നിരോധിത പ്രതിപക്ഷ ഗ്രൂപ്പായ പീപ്പിള്‍സ് മുജാഹിദീന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്‍ (പിഎംഒഐ)നുമായി സഹകരിച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റെന്നാണ് അവരുടെ കുടുംബം വ്യക്തമാക്കിയിരിക്കുന്നത്.
ഒക്ടോബറില്‍, 10 മിനിറ്റില്‍ താഴെ നീണ്ടുനിന്ന വീഡിയോ ലിങ്ക് വഴിയുള്ള വിചാരണയ്ക്ക് ശേഷം റാഷ്ടിലെ ഒരു റെവല്യൂഷണറി കോടതി അവരെ 'സായുധ കലാപം' നടത്തി എന്ന കുറ്റത്തിന് ശിക്ഷിക്കുകയായിരുന്നു. വിധി വളരെ പരിമിതവും വിശ്വസനീയമല്ലാത്തതുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എന്ന് അവരുടെ കുടുംബം വ്യക്തമാക്കി.
അതേസമയം ഇറാനിയന്‍ അധികാരികള്‍ കേസില്‍ ഇതുവരെ അഭിപ്രായം ഒന്നും പറഞ്ഞിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
