മോസ്‌കോ: ഉക്രെയ്‌നിലെ യുദ്ധം രാജ്യത്തിന്റെ വിസ്തൃതി വികസിപ്പിക്കുന്നതിന് വേണ്ടിയല്ലെന്നും മറിച്ച് 'ജനങ്ങളുടെ അവകാശങ്ങള്‍' സംരക്ഷിക്കുന്നതിനുവേണ്ടിയാണെന്നും റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍. ഉക്രെയ്ന്‍ നാറ്റോ സഖ്യത്തില്‍ ചേരുന്നതിലുള്ള എതിര്‍പ്പ് പുടിന്‍ ആവര്‍ത്തിച്ചു.
ഉക്രെയ്ന്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും തങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മാര്‍ഗം തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്ന് അംഗീകരിക്കുന്നതായി പുടിന്‍ പറഞ്ഞു. എന്നാല്‍, ഈ തത്വം റഷ്യയുടെ സുരക്ഷയ്ക്കും ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു. 'ഉക്രെയ്ന്‍ നാറ്റോയില്‍ ചേരുന്നതിന് ഞങ്ങള്‍ എതിരാണ്,' അദ്ദേഹം പ്രഖ്യാപിച്ചു. യുഎസ് നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിന്റെ കിഴക്കോട്ടുള്ള വിപുലീകരണം റഷ്യന്‍ താല്‍പ്പര്യങ്ങള്‍ക്ക് ഭീഷണിയാണെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.
സെലന്‍സ്‌കിയെ കാണാന്‍ തയാര്‍, പക്ഷേ...
ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയാറാണെന്നും പുടിന്‍ സൂചിപ്പിച്ചു. 'ഞാന്‍ അദ്ദേഹത്തെ കാണാന്‍ തയ്യാറാണ്, പക്ഷേ അതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ?' നിലവിലെ സാഹചര്യത്തില്‍ അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ നടക്കാനുള്ള സാധ്യതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്