കീവ്: റഷ്യയിലെ പ്രധാന വ്യോമതാവളം തകർത്തതായി ഉക്രെയ്ൻ. എസ്.യു -34, എസ്.യു 35 എസ്, എസ്.യു 30 എസ്.എം എന്നീ യുദ്ധവിമാനങ്ങളുള്ള വൊറോനെഷ് മേഖലയിലെ ബോറിസോഗ്ലെബ്സ്ക് താവളത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഉക്രെയ്ന് അവകാശപ്പെടുന്നത്.
അതേസമയം റഷ്യ ഇതിനോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നൂറുകണക്കിന് ഡ്രോണുകൾ ഉപയോഗിച്ച് ഉക്രെയ്നിൽ വ്യാപക നാശം വരുത്തിയതിന് മറുപടിയാണിതെന്ന് സൈനിക മേധാവി പറഞ്ഞു. ഉക്രെയ്ൻ അധിനിവേശം ആരംഭിച്ച ശേഷമുള്ള ഏറ്റവും ശക്തമായ വ്യോമാക്രമണമായിരുന്നു വെള്ളിയാഴ്ച റഷ്യ നടത്തിയത്.
ഇരുരാജ്യങ്ങളും തമ്മിൽ തുർക്കിയിലെ ഇസ്തംബൂളിൽ സമാധാന ചർച്ച തുടങ്ങാനിരിക്കെയാണ് ആക്രമണ-പ്രത്യാക്രമണങ്ങൾ രൂക്ഷമായത്. അമേരിക്ക മുൻകൈയെടുത്ത് തുടങ്ങിയ വെടിനിർത്തൽ ശ്രമങ്ങളും എങ്ങുമെത്തിയിട്ടില്ല.
റഷ്യ ശനിയാഴ്ച 322 ഡ്രോണുകൾ തൊടുത്തതിൽ 157 എണ്ണം വെടിവെച്ചിട്ടതായും 135 എണ്ണം ഇലക്ട്രോണിക് ജാമിങ് കാരണം ലക്ഷ്യം കണ്ടില്ലെന്നും ഉക്രെയ്ൻ സേന അവകാശപ്പെട്ടു. ഉക്രെയ്ൻ തൊടുത്ത നൂറിലേറെ ഡ്രോണുകൾ പ്രതിരോധിച്ചതായി റഷ്യയും അവകാശപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്