കീവ്: യുഎസിനോടും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടും എന്നും നന്ദിയുള്ളവരാണ് ഉക്രെയ്ന്‍ എന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. റഷ്യയ്ക്കെതിരെയുള്ള യുദ്ധത്തില്‍ യുഎസ് പിന്തുണ നല്‍കിയിട്ടും ഉക്രെയ്‌നിലെ നേതൃത്വം യുഎസിനോട് യാതൊരു നന്ദിയും കാണിച്ചില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് സെലന്‍സ്‌കിയുടെ മറുപടി.
എല്ലാവരും പിന്തുണ വാഗ്ദാനം ചെയ്യുന്നു, ഉപദേശം നല്‍കുന്നു. ഉക്രെയ്‌നിന് ഈ സഹായം നല്‍കുന്ന ഓരോ വ്യക്തിയോടും താന്‍ നന്ദിയുള്ളവനാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ ഫലപ്രദമാണ്. എല്ലാം സാധ്യമാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ഉക്രെയ്ന്‍ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിട്ടില്ല. തങ്ങള്‍ ഒരിക്കലും സമാധാനത്തിനു തടസമാകില്ലെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
